രാജ്യത്തെ നടുക്കിയ മറ്റൊരു വിമാന അപകടത്തിനാണ് വെള്ളിയാഴ്ച കേരളം സാക്ഷ്യം വഹിച്ചത്. വന്ദേഭാരത് മിഷന്‍ ദൗത്യവുമായി ദുബൈയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മുപ്പത് അടി താഴ്ചയിലേക്ക് തകര്‍ന്ന് വീണു. പതിനെട്ട് പേരുടെ വിലപ്പെട്ട ജീവനാണ് അപകടത്തില്‍ ഇന്നലെ പൊലിഞ്ഞത്. രാജ്യത്തെയൊട്ടാകെ സങ്കടത്തിലാഴ്ത്തിയ വാര്‍ത്ത തന്‍റെ ഹൃദയം നുറുക്കിയെന്നാണ് തമിഴ് നടനും സംവിധായകനുമായ പാര്‍ഥിപന്‍ സമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്. 'ആ വിമാനം പോലെ എന്‍റെ ഹൃദയം തകര്‍ന്നിരിക്കുന്നു. പരിക്കേറ്റവരെ ആശ്വസിപ്പിക്കുന്നതിനേക്കാൾ കൂടുതൽ നമുക്ക് എന്ത് പറയാൻ കഴിയും? വേണ്ടത്ര ശ്രദ്ധയോടെ അപകടങ്ങൾ ഒഴിവാക്കണം' പാര്‍ഥിപൻ കുറിച്ചു. ഇന്ത്യന്‍ സിനിമാലോകത്ത് നിന്ന് നിരവധി പ്രമുഖര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നിരുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച വിമാനം രണ്ടായി പിളര്‍ന്നിരുന്നു.
- " class="align-text-top noRightClick twitterSection" data="">