മലയാളത്തിന്‍റെ ആക്ഷൻ ഹീറോയുടെ 250-ാമത്തെ ചിത്രം. പേര് പുറത്തുവിടാത്ത ആക്ഷൻ പാക്ക്ഡ് മാസ് ചിത്രത്തിന്‍റെ സംവിധായകന്‍ നവാഗതനായ മാത്യൂസ് തോമസാണ്. സുരേഷ് ഗോപി മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ താരത്തിന്‍റ മാസ് ഗെറ്റപ്പ് സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍റെ ആദ്യ ചിത്രത്തിലൂടെ രണ്ടാം വരവ് ഗംഭീരമാക്കിയ സുരേഷ് ഗോപിയുടെ അണിയറയിൽ ഒരുങ്ങുന്ന ഈ പുതിയ ചിത്രത്തിനായും ആരാധകർ ഏറെ പ്രതീക്ഷയിലാണ്. മലയാളത്തിലെ പ്രമുഖ താരനിര തന്നെ ഇതിൽ അണിനിരക്കുന്നു. കൂടാതെ, ഒരു ബോളിവുഡ് നടിയും സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
മാത്യൂസ് തോമസിന്‍റെ ആദ്യ സംവിധാനമാണ് സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രമെങ്കിലും ജോൺ ആന്‍ണി, അമൽ നീരദ്, രഞ്ജിത്ത് ശങ്കർ, ഖാലിദ് റഹ്‌മാൻ തുടങ്ങിയ മലയാളത്തിന്‍റെ പ്രശസ്‌ത താരങ്ങൾക്കൊപ്പം സഹസംവിധായകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പോയ വർഷത്തെ ഹിറ്റ് ചിത്രങ്ങളായ ഉണ്ട, കെട്ട്യോളാണെന്‍റെ മാലാഖ, ഫഹദ് ഫാസിൽ ചിത്രം വരത്തൻ, ആദം ജോൺ, പ്രേതം 2 എന്നിവയിലാണ് മാത്യൂസ് തോമസ് സഹസംവിധായകനായത്.
പൃഥ്വിരാജിന്‍റെ പുതിയ ചിത്രം കടുവയിലേതാണ് താരത്തിന്‍റെ മാസ് ലുക്കെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ, മാത്യൂസ് തോമസ് ചിത്രത്തിന്‍റെ ഫോട്ടോഷൂട്ടിനായി എടുത്ത ഗെറ്റപ്പാണ് ഇതെന്നും ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയാൽ ഷേവ് ചെയ്‌ത് കാവൽ എന്ന പുതിയ ചിത്രത്തിലേക്ക് മാറുമെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.