ETV Bharat / sitara

ലൂസിഫറല്ല, ഇത് രണ്ടാം ഭാവം; 'കാവൽ' ചിത്രത്തിന് സുരേഷ് ഗോപിയുടെ മറുപടി - രണ്ടാം ഭാവം

കാവലിന്‍റെ ലൊക്കേഷൻ ചിത്രം ലൂസിഫർ സിനിമയിലെ രംഗത്തിന്‍റെ കോപ്പിയാണെന്ന് ചിലർ കമന്‍റ് ചെയ്‌തപ്പോൾ ലൂസിഫറല്ല, രണ്ടാം ഭാവം സിനിമക്ക് സമാനമായ ചിത്രമാണ് ഇതെന്ന് സുരേഷ് ഗോപി മറുപടി നൽകി.

suresh gopi  സുരേഷ് ഗോപി  Suresh Gopi  kaval  randaam bhavam  lucifer  ലൂസിഫർ  രണ്ടാം ഭാവം  കാവൽ
കാവൽ
author img

By

Published : Feb 25, 2020, 1:39 PM IST

സൂപ്പർ ആക്ഷൻ ഹീറോ സുരേഷ് ഗോപി കിടിലൻ സംഘട്ടന രംഗങ്ങളുമായി തിരിച്ചെത്തുന്ന ചിത്രമാണ് കാവൽ. ചിത്രീകരണം പുരോഗമിക്കുന്ന കാവലിന്‍റെ ലൊക്കേഷൻ ചിത്രം സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആശുപത്രിയില്‍ വച്ചുള്ള ആക്ഷൻ രംഗമാണ് താരം പുറത്തുവിട്ടത്. ഭിത്തിയോട് ചേർത്ത് ഒരു പൊലീസുകാരനെ മുട്ടുകാല്‍ കൊണ്ട് ചവിട്ടി നിര്‍ത്തുന്ന ചിത്രം സുരേഷ് ഗോപി പോസ്റ്റ് ചെയ്‌തു. "സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. കാവൽ, ഷൂട്ടിങ്ങ് പുരോഗമിക്കുന്നു," എന്ന് ചിത്രത്തിനൊപ്പം താരം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഇത് ലൂസിഫർ സിനിമയിൽ മോഹൻലാൽ ചെയ്‌ത രംഗത്തിന്‍റെ കോപ്പിയാണല്ലോ എന്ന് ചിലർ പോസ്റ്റിന് കമന്‍റ് ചെയ്‌തപ്പോൾ താരം മറുപടി നല്‍കി.ലൂസിഫറിന്‍റെ കോപ്പിയല്ല, 2001ൽ പുറത്തിറങ്ങിയ രണ്ടാം ഭാവം സിനിമക്ക് സമാനമായ ചിത്രമാണ് ഇതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. താരത്തിന്‍റെ കിടിലൻ മറുപടിക്ക് പിന്നാലെ ആരാധകരും പിന്തുണയുമായി എത്തി. ലൂസിഫർ രണ്ടാം ഭാവത്തിലെ ഈ രംഗം അനുകരിക്കുകയായിരുന്നു എന്നും മലയാള സിനിമയിൽ പഞ്ച് ഡയലോഗും കിടിലൻ ആക്ഷനുകളും നൽകിയ സുരേഷ് ഗോപിയെപ്പോലെ മറ്റൊരു താരം ഇല്ലെന്നും ആരാധകർ വ്യക്തമാക്കി. വരനെ ആവശ്യമുണ്ട് താരത്തിന്‍റെ സാമ്പിൾ വെടിക്കെട്ട് ആണെന്നും കാവൽ സൂപ്പർഹിറ്റാകും എന്ന പ്രതീക്ഷകളും കമന്‍റ് ബോക്‌സിൽ നിറയുന്നുണ്ട്. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ക്രൈം ത്രില്ലർ ചിത്രമാണ് കാവൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.