സണ്ണി വെയ്‌നും ഗൗരി കിഷനും ജോഡിയായെത്തുന്ന 'അനുഗ്രഹീതൻ ആന്‍റണി'യിലെ പുതിയ ട്രെയിലർ റിലീസ് ചെയ്‌തു. നടൻ ദുൽഖർ സൽമാനാണ് ഫേസ്‌ബുക്ക് പേജിലൂടെ ട്രെയിലർ പുറത്തുവിട്ടത്.
കൊവിഡ് മൂലം സിനിമയുടെ റിലീസ് വൈകിയിരുന്നു. ചിത്രത്തിൽ കെ.എസ് ഹരിശങ്കർ ആലപിച്ച "കാമിനി" എന്ന ഗാനം വലിയ ജനപ്രിയത നേടിയിരുന്നു. കുടുംബപശ്ചാത്തലത്തിൽ നർമവും പ്രണയവും ചേർത്തൊരുക്കിയ ചിത്രത്തിലെ ട്രെയിലറുകളും മികച്ച അഭിപ്രായമാണ് നേടിയത്.
- " class="align-text-top noRightClick twitterSection" data="">
96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഗൗരി കിഷന്‍റെ ആദ്യ മലയാളചിത്രം കൂടിയാണ് അനുഗ്രഹീതൻ ആന്‍റണി. പ്രിന്‍സ് ജോയ് ആദ്യമായി സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നവീൻ ടി. മണിലാൽ ആണ്. സിദ്ദീഖ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, മാല പാർവതി, മുത്തുമണി, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങൾ ചെയ്യുന്നു.
അപ്പു എൻ. ഭട്ടതിരിയാണ് എഡിറ്റർ. എസ്. സെൽവകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ലക്ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എം.ഷിജിത്താണ് അനുഗ്രഹീതൻ ആന്‍റണി നിര്‍മിക്കുന്നത്.