ETV Bharat / sitara

ചർമമല്ല, ആത്മാഭിമാനമാണ് പ്രധാനം; വൈറലായി സിതാരയുടെ ക്ലോസ്അപ്പ്  ചിത്രം

author img

By

Published : Jan 5, 2020, 2:12 PM IST

ആത്മവിശ്വാസത്തിന് മുഖം പ്രശ്‌നമല്ലെന്നും മറ്റുള്ളവര്‍ നിങ്ങളുടെ ചർമത്തെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നതും വേദനിപ്പിക്കുന്നതും അനുവദിക്കരുതെന്നുമാണ് സിതാര ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിക്കുന്നത്.

സിതാരയുടെ ക്ലോസ് ആപ് ചിത്രം  സിതാര  സിതാര ഇൻസ്റ്റഗ്രാം  സിതാര കൃഷ്ണകുമാര്‍  Sithara Krishnakumar shared close- up selfie  Sithara Krishnakumar  Sithara singer  Sithara Krishnakumar talks about selfie
സിതാരയുടെ ക്ലോസ് ആപ് ചിത്രം

പാട്ടുകളിലൂടെ മാത്രമല്ല, നല്ല വ്യക്തിത്വത്തിലൂടെയും മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്‌ണകുമാര്‍. പാട്ടുകളിൽ വ്യത്യസ്‌തതയും തനിമയും ഇടകലർത്താൻ ആലാപനശൈലിയിലും ശബ്‌ദത്തിലും മോഡുലേഷൻ വരുത്തിയുള്ള സിതാരയുടെ എല്ലാ പാട്ടുകളും ഹിറ്റാണ്. ഗായികയെ ശ്രദ്ധേയമാക്കിയ "ഏനുണ്ടോടീ അമ്പിളിച്ചന്ത"ത്തിന് സമാന രീതിയിലുള്ള സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിനാണ് ഇപ്പോൾ ആരാധകരുടെ പ്രശംസ.

മെയ്ക്കപ്പ് ഇല്ലാതെയുള്ള ഒരു ക്ലോസ് അപ്പ് സെൽഫിക്കൊപ്പം താരം കുറിച്ചത്, "നിങ്ങളുടെ ചര്‍മ്മം പതിയെ ശ്വസിക്കട്ടെ, അത് വേദനിക്കട്ടെ, ആ മുറിപ്പാടുകള്‍ അവരുടെ കഥകള്‍ പറയട്ടെ. പക്ഷെ മറ്റുള്ളവര്‍ നിങ്ങളുടെ ചർമത്തെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നതും വേദനിപ്പിക്കുന്നതും അനുവദിക്കരുത് എന്നത് നിങ്ങളോട് തന്നെയുള്ള ഒരു ധ്യാനമാണ്. അതിനായി പരിശീലിക്കുക. കാരണം ആത്മാഭിമാനം എന്നത് വലിയ കാര്യമാണ്." സിതാരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനോടുള്ള ഇഷ്‌ടം ആറിയിച്ച് നടൻ അജു വർഗീസ് ഉൾപ്പടെയുള്ളവരും കമന്‍റ് ചെയ്‌തിട്ടുണ്ട്. ആത്മവിശ്വാസത്തിന് മുഖം പ്രശ്‌നമല്ലെന്ന് കൂടി എഴുതുച്ചേർക്കുകയാണ് സിതാര കൃഷ്‌ണകുമാര്‍ പങ്കുവെച്ച കുറിപ്പ്.

പിന്നണി ഗായിക എന്നതിനപ്പുറം സോങ് റീമിക്‌സുകളിലും കവർ സോങ്ങുകളിലും ലൈവ് കണ്‍സേര്‍ട്ടുകളിലുമൊക്കെ മലയാളികളുടെ ഇഷ്‌ട ഗായികയായികൂടി മാറുകയാണ് സിതാര. പഴയ ഗാനങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ മാത്രമല്ല, ഈ യുവ ഗായികയുടെതായിറങ്ങിയ ആൽബം ഗാനങ്ങളിലെ പ്രമേയവും അതിന്‍റെ ആവിഷ്‌കാരവും അതുപോലെ തന്നെ പ്രശസ്‌തമാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.