അഫ്‌ഗാൻ വിഷയത്തിൽ താലിബാനെതിരെയുള്ള തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ വന്ന വിദ്വേഷ കമന്‍റുകളിൽ പ്രതികരണവുമായി ഗായിക സിതാര കൃഷ്‌ണകുമാർ.
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികൾക്കെതിരെയുള്ള പ്രതികരണത്തിലും അഫ്‌ഗാൻ വിഷയത്തിലും ലഭിച്ച കമന്‍റുകൾ തമ്മിൽ വളരെ സാമ്യമുണ്ടെന്ന് സിതാര പറഞ്ഞു.
രണ്ട് പോസ്റ്റുകളിലെയും കമന്‍റുകളില്‍ വാരിവിതറുന്ന വിഷവും വെറുപ്പുളവാക്കുന്ന ഭാഷയും സമാനമാണെന്ന് ഗായിക വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
സ്വന്തം രാജ്യത്ത് നടക്കുന്ന വിഷയങ്ങളിൽ പ്രതികരിക്കാതെ അന്യരാജ്യങ്ങളിലെ സംഭവങ്ങളെ കുറിച്ച് പറയുന്നത് എന്തിനെന്ന തരത്തിലാണ് സിതാരയ്‌ക്ക് എതിരെ മോശം ഭാഷയിൽ വിമർശനം ഉയർന്നത്.
എല്ലാം ശരിയാക്കി കളയാം എന്ന വിചാരത്തിലല്ല താൻ ഇത്തരം പോസ്റ്റുകൾ ഇടുന്നതെന്നും സത്യസന്ധമായി മനസില്‍ തോന്നുന്നത് കുറിക്കുന്നതാണെന്നും സിതാര പറഞ്ഞു.
അഫ്‌ഗാനിസ്ഥാനെയും അവിടത്തെ സ്‌ത്രീജനങ്ങളുടെ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കണമെന്ന് പരാമർശിച്ചുള്ള സിതാരയുടെ പോസ്റ്റിന് താഴെയാണ് മോശം കമന്‍റുകൾ നിറഞ്ഞത്.
- " class="align-text-top noRightClick twitterSection" data="">
വിദ്വേഷ കമന്‍റുകൾക്കെതിരെ സിതാരയുടെ പ്രതികരണം
'ലക്ഷദ്വീപ് വിഷയത്തിലും, അഫ്‌ഗാൻ വിഷയത്തിലും പോസ്റ്റുകൾ ഇട്ടപ്പോൾ, അതിനുതാഴെ ഇതേ പേജിൽ വന്ന രണ്ടു കമന്‍റുകൾ ആണ്!! ആഹാ ആ വാരിവിതറുന്ന വിഷത്തിനും, വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം!! അക്കാര്യത്തിൽ എന്തൊരു ഒത്തൊരുമ!! പേജുകളിൽ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ!! സത്യസന്ധമായി മനസ്സിൽ തോന്നുന്നത് കുറിച്ചിടുന്നു എന്നു മാത്രം!
അതിൽ രാജ്യവും, നിറവും, ജാതിയും,മതവും പക്ഷവും ഒന്നും നോക്കാറില്ല, മനസ്സിന്‍റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂ!! നിങ്ങൾക്ക് ഇഷ്ടമുള്ളത് പറഞ്ഞാൽ നിങ്ങളുടെ സ്വന്തം, ഇഷ്‌ടമില്ലാത്തതുപറഞ്ഞാൽ ആ നിമിഷം ശത്രുത!!! ഇതെന്തുപാട്!!
കണ്ണും കാതും കൂടെ മനസ്സും തുറന്നുവച്ചാലേ തിരിച്ചറിവിന്‍റെ വെളിച്ചം ഉള്ളിലേക്ക് വരികയുള്ളൂ! പരസ്പരം സമാധാനത്തോടെ സംവദിക്കാൻ എന്നാണിനി നമ്മൾ പഠിക്കുക!!!'
സ്‌ത്രീകളുടെ അവകാശം നിഷേധിക്കുന്ന, ജനങ്ങളെ തോക്ക് കൊണ്ട് ഭയപ്പെടുത്തുന്ന താലിബാൻ വിസ്‌മയമായി തോന്നുന്നവര്‍ അണ്‍ഫോളോ ചെയ്‌ത് പോകണമെന്ന ഗായകൻ ഹരീഷ് ശിവരാമകൃഷ്‌ണന്‍റെ ഫേസ്ബുക്ക് കുറിപ്പിനെ അനുകൂലിച്ചും ഗായിക പ്രതികരിച്ചിരുന്നു.