തെലങ്കാനയിൽ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തിൽ രാജ്യത്താകമാനം പ്രതിഷേധം ശക്തമാകുമ്പോള്‍ സമൂഹത്തിന്‍റെ ചിന്തകളെക്കുറിച്ചും നാടിന്‍റെ വ്യവസ്ഥിതിയെക്കുറിച്ചും ഓർമപ്പെടുകയാണ് ഗായിക സയനോര ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഇരുപത്തിയാറുകാരിക്ക് നീതി ലഭിക്കണമെന്നും പ്രതികളെ തൂക്കി കൊല്ലണമെന്നും ആവശ്യപ്പെട്ട് പ്രായഭേദമന്യേ ആളുകൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
തങ്ങൾ പീഡിപ്പിക്കപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ ഡ്രസുകൾ ഇടാതിരിക്കണം, ഏത് സമയത് യാത്രകൾ ചെയ്യരുത്, സിനിമ തീയേറ്ററിൽ എങ്ങനെ പെരുമാറണം എന്നിങ്ങനെ ചെയ്യാവുന്നതും ചെയ്യാന്‍പാടില്ലാത്തതും പെൺകുഞ്ഞുങ്ങൾക്ക് നമ്മൾ പറഞ്ഞ് കൊടുക്കുമ്പോള്‍ പക്ഷെ ഒരു പെണ്ണിനെ എങ്ങനെയാണ് കാണേണ്ടതെന്ന് നമ്മൾ നമ്മുടെ ആൺകുട്ടികൾക്ക് കൊടുത്ത ക്ലാസുകൾ എവിടെയെന്ന് സയനോര ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. 'പ്രായപൂർത്തിയാകുന്ന കുട്ടികൾക്ക് കർശന ലൈംഗിക വിദ്യാഭ്യാസവും ഉറപ്പ് വരുത്തേണ്ടതുണ്ട്. അടുത്ത തലമുറയെ എങ്കിലും രക്ഷിക്കാൻ പറ്റും' സയനോര ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് തെലങ്കാനയില്‍ മരിച്ച യുവഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.