ബാലതാരമായി മലയാളസിനിമയിൽ അരങ്ങുവാണ സനുഷ സന്തോഷ് പങ്കുവച്ച മെഗാസ്റ്റാറിനൊപ്പമുള്ള ഓർമചിത്രം വൈറലാവുകയാണ്. രണ്ട് ദശകങ്ങൾക്ക് മുമ്പെടുത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് സനുഷ ആരാധകരുമായി പങ്കിട്ടത്. ഫോട്ടോക്കൊപ്പം മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ചും അദ്ദേഹം എങ്ങനെ പ്രചോദനമാകുന്നുവെന്നും നടി സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കി.
2000ൽ പുറത്തിറങ്ങിയ ‘ദാദ സാഹിബ്’ എന്ന ചിത്രത്തിൽ നിന്നുള്ള ചിത്രമാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. മമ്മൂട്ടിയുടെ തോളിലിരിക്കുന്ന സനുഷയെയാണ് ചിത്രത്തിൽ കാണുന്നത്. 'എന്‍റെ കുട്ടി വല്യ അഹങ്കാരം ആൻഡ് ഓർമകൾ,' എന്നാണ് ചിത്രത്തിന് താരം കാപ്‌ഷൻ നൽകിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
സനുഷയുടെ ഫേസ്ബുക്ക് കുറിപ്പ്
'നിങ്ങൾക്ക് അഭിമാനം തോന്നുന്ന ആ ഓർമകൾ. ഒന്നും എഴുതാതെ വെറുതെ ഞാൻ ഈ ചിത്രം നേരിട്ട് മമ്മൂക്കക്ക് അയച്ചപ്പോൾ ആ അത്ഭുത മനുഷ്യൻ നൽകിയ മറുപടിയാണ് ഇതിൽ എറ്റവും മികച്ചത്. ദാദാസാഹേബ് എന്നാണ് അദ്ദേഹം മറുപടി അയച്ചത്- മറ്റുള്ളവരെ എപ്പോഴും ആശ്ചര്യപ്പെടുത്തുന്ന മമ്മൂക്കയുടെ രീതികൾ.
ഇത് ജന്മദിനാശംസ പോസ്റ്റോ ഒന്നുമല്ല. മമ്മൂക്ക, നിങ്ങൾ തിളങ്ങുന്ന മനോഹരമായ ഒരു ആത്മാവാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഞങ്ങളിൽ പലർക്കും വലിയ പ്രചോദനമായിത്തീർന്ന വ്യക്തിയാണ്. ഒപ്പം നിങ്ങൾക്ക് എല്ലാ നന്മകളും സന്തോഷങ്ങളും ലഭിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു,' സനുഷ കുറിച്ചു.
Also Read: മാസ് ഫസ്റ്റ് ലുക്കിന് ആറ് മണിക്കൂറുകൾക്ക് ശേഷം വിജയ്‌യുടെ 'ബീസ്റ്റ്' സെക്കൻഡ് ലുക്ക്
സനുഷ സന്തോഷിന്‍റെ രണ്ടാമത്തെ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ദാദാ സാഹിബ്. ചിത്രത്തിൽ സനുഷ അവതരിപ്പിച്ചത് കുഞ്ഞു ആയിഷയുടെ വേഷമായിരുന്നു. ഇതിന് പുറമെ, കാഴ്‌ച എന്ന ചിത്രത്തിലും മെഗാസ്റ്റാറിന്‍റെ മകളായി സനുഷ സന്തോഷ് അഭിനയിച്ചിരുന്നു.