ETV Bharat / sitara

തമിഴിന്‍റെ സന്തോഷ് നാരായണൻ ഇനി മലയാളത്തിനും ഈണമൊരുക്കും - tamil music director in malayalam news

പരിയേറും പെരുമാൾ, കബാലി, വടചെന്നൈ, കാല സിനിമകളുടെ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ മലയാളത്തിൽ ടൊവിനോ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.

തമിഴിന്‍റെ സന്തോഷ് നാരായണൻ വാർത്ത  സന്തോഷ് നാരായണൻ മലയാളത്തിൽ പുതിയ വാർത്ത  മലയാളത്തിൽ ഈണമൊരുക്കും വാർത്ത  പരിയേറും പെരുമാൾ സിനിമ സംഗീതം മലയാളം വാർത്ത  ടൊവിനോ സന്തോഷ് നാരായണൻ വാർത്ത  tovino thomas lead santhosh narayanan news  santhosh narayanan debut malayalam film news  tamil music director in malayalam news  pariyerum perumal music composer news
തമിഴിന്‍റെ സന്തോഷ് നാരായണൻ ഇനി മലയാളത്തിനും ഈണമൊരുക്കും
author img

By

Published : Dec 20, 2020, 7:15 AM IST

തമിഴ് സിനിമകളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഇനി മലയാളത്തിലും. കബാലി, വടചെന്നൈ, കാലാ, പരിയേറും പെരുമാൾ തുടങ്ങി നിരവധി സിനിമകളും ഒപ്പം അവയിലെ പാട്ടുകളും ഹിറ്റായി മാറിയതിൽ സന്തോഷ് നാരായണന്‍റെ പങ്ക് വലുതായിരുന്നു. തമിഴകത്തെ പാട്ടിലൂടെ വിസ്‌മയിപ്പിച്ച പ്രശസ്‌ത സംഗീതജ്ഞൻ മലയാളത്തിൽ തുടക്കം കുറിക്കുന്നതാവട്ടെ, ടൊവിനോ തോമസിന്‍റെ ചിത്രത്തിലൂടെയാണ്.

നവാഗതനായ ഡാർവിൻ കുരിയാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജിനു വി.എബ്രഹാമാണ് സിനിമയുടെ തിരക്കഥാകൃത്ത്. ജല്ലിക്കട്ടിന്‍റെ ഛായാഗ്രഹകൻ ഗിരീഷ് ഗംഗാധരൻ ഫ്രെയിമുകൾ ഒരുക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് സൈജു ശ്രീധരനാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.