Samantha moves out of her house: ബഹുഭാഷ ചിത്രം 'യശോദ'യുടെ ഷൂട്ടിങ് തിരക്കിലാണിപ്പോള്‍ തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത. 'യശോദ'യുടെ ചിത്രീകരണത്തിനായി നടി താത്കാലികമായി വീടു വിട്ടിറങ്ങിയിരിക്കുകയാണ്. 'യശോദ'യുടെ ചിത്രീകരണത്തിനായി ഫൈവ് സ്‌റ്റാര്‍ ഹോട്ടല്‍ രൂപത്തിലുള്ള സെറ്റുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. ഈ സെറ്റിലാണ് സാമന്തയുടെ ഇപ്പോഴത്തെ താമസം.
Samantha living on Yashoda sets: 200ഓളം പേർക്കൊപ്പം കലാ സംവിധായകൻ അശോക് കോരളത്തിന്‍റെ നേതൃത്വത്തില്‍ മൂന്നു മാസം രാവും പകലും അഹോരാത്രം പ്രയത്‌നിച്ചതിന്‍റെ ഫലമാണ് 'യശോദ'യുടെ സെറ്റ്. ചിത്രത്തിന് വേണ്ടി നിര്‍മിച്ച പഞ്ചനക്ഷത്ര ഹോട്ടല്‍ സെറ്റുകള്‍ കണ്ട് സാമന്ത അമ്പരന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹോട്ടല്‍ സെറ്റില്‍ തന്നെ താമസിച്ചു കൊണ്ട് സിനിമയുടെ ചിത്രീകരണം തുടരാന്‍ തനിക്ക് ഇഷ്‌ടമാണെന്ന് നടി നിര്‍മാതാക്കളെ അറിയിച്ചു. നിര്‍മാതാക്കള്‍ക്കും ഇത് സമ്മതമായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും മാറി സിനിമ സെറ്റില്‍ തന്നെ താമസിക്കാന്‍ നടി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Yashoda cast and crew: ഒരു സ്‌ത്രീ കേന്ദ്രീകൃത കഥയായാണ് ചിത്രം ഒരുങ്ങുന്നത്. സാമന്തയുടെ ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് 'യശോദ'. സാമന്തയെ കൂടാതെ ഉണ്ണി മുകുന്ദന്‍, വരലക്ഷ്‌മി ശരത് കുമാര്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും. ഹരീഷ്, ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം. ശ്രീദേവി മൂവീസിന്‍റെ ബാനറില്‍ ശിവലെങ്ക കൃഷ്‌ണയാണ് നിര്‍മാണം. എം.സുകുമാര്‍ ആണ് ഛായാഗ്രഹണം. മണി ശര്‍മ സംഗീതവും നിര്‍വഹിക്കും. പല ഭാഷകളിലായി ചിത്രം റിലീസിനെത്തും.
Samantha upcoming movies: 'ശാകുന്തളം', 'കാത് വാക്കുലെ രണ്ട് കാതല്‍', 'ദ അറേഞ്ച്‌മെന്‍റ്‌സ് ഓഫ് ലവ്', 'റുസോ ബ്രദേഴ്‌സ്', 'സിറ്റാഡല്‍' തുടങ്ങീ നിരവധി സിനിമകളാണ് സാമന്തയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. അല്ലു അര്‍ജുന്‍റെ 'പുഷ്‌പ'യിലാണ് സാമന്ത ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. 'പുഷ്‌പ'യിലെ ഐറ്റം ഡാന്‍സിലൂടെ തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള ജനഹൃദയങ്ങളില്‍ കയറിക്കൂടാന്‍ സാമന്തയ്‌ക്ക് കഴിഞ്ഞു.
Samantha attends Critics Choice Awards: അടുത്തിടെ ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് ദാന ചടങ്ങിൽ തിളങ്ങിയ സാമന്ത ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. പിന്നാലെ താരത്തിനെതിരെ ട്രോളുകളും ഉയര്‍ന്നു. സാമന്തയുടെ വസ്‌ത്രധാരണത്തെ വിവാഹമോചനവുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ അതിരുകടന്നപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് സാമന്തയും രംഗത്തെത്തി.
Samantha dressing: വസ്‌ത്രധാരണത്തിന്‍റെ അടിസ്‌ഥാനത്തില്‍ സ്‌ത്രീകളെ വിലയിരുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് സാമന്ത പ്രതികരിച്ചത്. സ്‌ത്രീകളെ അവര്‍ എന്താണ് ധരിക്കുന്നത്, അവരുടെ വംശം, തൊലിയുടെ നിറം, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട്, രൂപം എന്നിങ്ങനെ വിലയിരുത്താന്‍ സാധിക്കുന്ന ഘടകങ്ങളുടെ ലിസ്‌റ്റ് നീളുകയാണെന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇപ്പോഴെങ്കിലും സ്‌ത്രീകളെ അവരുടെ ഹെംലിന്‍സിന്‍റെയും നെക്‌ലൈന്‍സിന്‍റെയും അടിസ്‌ഥാനത്തില്‍ വിലയിരുത്താതെ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാമന്ത ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
Also Read: 'അപ്പു വിദേശത്ത് സിനിമ ചിത്രീകരണത്തില്‍'; പുനീതിന്‍റെ മരണം ഇപ്പോഴും അറിയാത്ത ഒരാളുണ്ട്...