RRR team at statue of unity: നാളേറെയായി പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന എസ്‌എസ് രാജമൗലി ചിത്രം 'ആര്‍ആര്‍ആര്‍' ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ജൂനിയര്‍ എന്‍ടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. മാര്‍ച്ച് 25നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.
-
When 🔥 and 🌊 unite 🤝🏼 at the #StatueOfUnity @souindia#RRRTakeOver #RRROnMarch25th pic.twitter.com/U7zhGffRH4
— RRR Movie (@RRRMovie) March 20, 2022 " class="align-text-top noRightClick twitterSection" data="
">When 🔥 and 🌊 unite 🤝🏼 at the #StatueOfUnity @souindia#RRRTakeOver #RRROnMarch25th pic.twitter.com/U7zhGffRH4
— RRR Movie (@RRRMovie) March 20, 2022When 🔥 and 🌊 unite 🤝🏼 at the #StatueOfUnity @souindia#RRRTakeOver #RRROnMarch25th pic.twitter.com/U7zhGffRH4
— RRR Movie (@RRRMovie) March 20, 2022
RRR promotions: റിലീസിനോടടുക്കുമ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളുമായി മുന്നോട്ടുപോവുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രമോഷന്‍റെ ഭാഗമായി ഗുജറാത്തിലെ സ്‌റ്റാച്യു ഓഫ് യൂണിറ്റിയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് 'ആര്‍ആര്‍ആര്‍' ടീം. ഇതിന്‍റെ ഭാഗമായി രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ തേജ എന്നിവര്‍ ഗുജറാത്തിലെത്തി ഏകതാ പ്രതിമ സന്ദര്‍ശിച്ചിരിക്കുകയാണ്.
Ram Charan NTR Rajamouli at statue of unity: മൂവരുടെയും ഏകതാ പ്രതിമയ്‌ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 'തീയും വെള്ളവും ഏകതാ പ്രതിമക്ക് മുന്നില്‍ കണ്ടുമുട്ടിയപ്പോള്‍' എന്ന അടിക്കുറിപ്പോടെയാണ് പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെ ഏകതാ പ്രതിമയുടെ സാന്നിധ്യത്തില്‍ പ്രമോഷന്‍ നടത്തുന്ന ആദ്യ സിനിമയായി മാറിയിരിക്കുകയാണ് 'ആര്‍ആര്‍ആര്‍'.
ജനുവരി ഏഴിനാണ് ആഗോളതലത്തില്‍ ആദ്യം ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒമിക്രോണ്‍ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു.
'ബാഹുബലി 2' പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ആര്‍ആര്‍ആര്‍' എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, അജയ് ദേവ്‌ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, ശ്രിയ ശരണ്‍, റേ സ്‌റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയവര്‍ അണിനിരക്കുന്നു. സായ് മാധവ് ബുറയാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അച്ഛന്‍ കെ.വി.വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്‌ക്ക് രാജമൗലി തന്നെയാണ് 'ആര്‍ആര്‍ആറി'ന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.