ETV Bharat / sitara

'ചുമ്മാ...കിഴി...' രജനികാന്തിന്‍റെ ദര്‍ബാര്‍ ട്രെയിലര്‍; പന്ത്രണ്ട് മണിക്കൂറുകള്‍കൊണ്ട് അഞ്ച് മില്യണ്‍ കാഴ്ചക്കാര്‍

author img

By

Published : Dec 17, 2019, 8:03 AM IST

മുംബൈ പൊലീസ് കമ്മീഷണര്‍ ആദിത്യ അരുണാചലം എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. ട്രെയിലര്‍ റിലീസ് ചെയ്ത് പന്ത്രണ്ട് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ അമ്പത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യുട്യൂബില്‍ മാത്രം ലഭിച്ചത്

Rajinikanth's Durbar Trailer; Five million viewers in twelve hours  രജനിയുടെ ദര്‍ബാര്‍ ട്രെയിലര്‍  രജനികാന്തിന്‍റെ ദര്‍ബാര്‍ ട്രെയിലര്‍  രജനീകാന്ത്  ആദിത്യ അരുണാചലം  ദര്‍ബാര്‍ ട്രെയിലര്‍  അഞ്ച് മില്യണ്‍ കാഴ്ചക്കാര്‍  എ.ആര്‍ മുരുകദോസ്  പേട്ട  Rajinikanth's Durbar Trailer  Rajinikanth's Durbar Trailer; Five million viewers in twelve hours  നയന്‍താര ദര്‍ബാര്‍  actress nayanthara in movie darbar
'ചുമ്മാ...കിഴി...' രജനികാന്തിന്‍റെ ദര്‍ബാര്‍ ട്രെയിലര്‍; പന്ത്രണ്ട് മണിക്കൂറുകള്‍കൊണ്ട് അഞ്ച് മില്യണ്‍ കാഴ്ചക്കാര്‍

പേട്ടക്ക് ശേഷം മാസ് പ്രകടനങ്ങളുമായി വീണ്ടും സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഒരു രജനി ആരാധകന് ആവശ്യമുള്ള എല്ലാ ചേരുവകളുമായി എ.ആര്‍ മുരുകദോസ് ചിത്രം ദര്‍ബാറിന്‍റെ ട്രെയിലറെത്തി. ആദ്യമായാണ് എ.ആര്‍ മുരുകദോസ് രജനീകാന്തിനെ നായകനാക്കി ഒരു സിനിമയൊരുക്കുന്നത്. ചിത്രീകരണം ആരംഭിച്ചപ്പോള്‍ മുതല്‍ ദര്‍ബാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിന്‍റെ ലൊക്കേഷന്‍ കാഴ്ചകളും ഫോട്ടോകളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ഗംഭീര എന്‍റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. തെന്നിന്ത്യന്‍ താരറാണി നയന്‍താരയാണ് സൂപ്പര്‍സ്റ്റാറിന്‍റെ ജോഡിയായി ദര്‍ബാറിലെത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">

മുംബൈ പൊലീസ് കമ്മീഷണര്‍ ആദിത്യ അരുണാചലം എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. പഞ്ച് ഡയലോഗുകളും, ഹിറ്റ് ചിരിയും, ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം പാടി ഹിറ്റാക്കിയ 'ചുമ്മാ കിഴി' എന്ന ഗാനത്തിന്റെ ചെറിയൊരു ഭാഗവും ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇരുപത്തിയേഴ് വര്‍ഷത്തിന് ശേഷമാണ് രജനികാന്ത് വീണ്ടും പൊലീസ് വേഷത്തിലെത്തുന്നത്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് അവസാനമായി പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചത്. ആക്ഷന്‍ രംഗങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം ചിത്രത്തിലുണ്ടെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട് െചയ്തത്. മലയാളി താരം നിവേദിത തോമസ് ചിത്രത്തില്‍ രജനീകാന്തിന്‍റെ മകളായി വേഷമിട്ടിട്ടുണ്ട്. കോടതി എന്ന അര്‍ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് സിനിമക്ക് നല്‍കിയിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിജയ് ചിത്രം സര്‍ക്കാറാണ് എ.ആര്‍ മുരുകദോസിന്‍റെ സംവിധാനത്തില്‍ അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം. ട്രെയിലര്‍ റിലീസ് ചെയ്ത് പന്ത്രണ്ട് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ അമ്പത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യുട്യൂബില്‍ മാത്രം ലഭിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.