രാജ്യത്തിന്‍റെ സമാധാനം നിലനിർത്താൻ എന്തും ചെയ്യാൻ തയ്യാറാണെന്ന പ്രസ്‌താവനയുമായി സൂപ്പർസ്റ്റാർ രജനീകാന്ത്. കഴിഞ്ഞ ദിവസം ഏതാനും മുസ്‌ലിം നേതാക്കളുമായി താരം അദ്ദേഹത്തിന്‍റെ വസതിയിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ട്വിറ്ററിലൂടെ രജനീകാന്ത് തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയത്. കൂടാതെ, ഡൽഹി കലാപത്തിൽ ഇന്ത്യൻ ഭരണകൂടത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു.
- — Rajinikanth (@rajinikanth) March 1, 2020 " class="align-text-top noRightClick twitterSection" data="
— Rajinikanth (@rajinikanth) March 1, 2020
">— Rajinikanth (@rajinikanth) March 1, 2020
"രാജ്യത്തിന്‍റെ സമാധാനം നിലനിര്‍ത്താന്‍ ഏത് വേഷം ചെയ്യാനും ഞാന്‍ തയ്യാറാണ്. ഒരു നാടിന്‍റെ പ്രധാന ലക്ഷ്യം സ്നേഹവും ഐക്യവും സമാധാനവുമാണ് എന്ന അവരുടെ (മുസ്‌ലിം നേതാക്കളുടെ) അഭിപ്രായത്തോട് ഞാനും യോജിക്കുന്നു," മുസ്‌ലിം നേതാക്കളുമായി സംസാരിക്കാൻ സാധിച്ചതിന്‍റെ സന്തോഷം പങ്കുവെച്ചുകൊണ്ട് രജനീകാന്ത് കുറിച്ചു. ജമാഅത്ത് ഉലമാ സഭയുടെ നേതാക്കളുമായാണ് തലൈവ കൂടിക്കാഴ്‌ച നടത്തിയത്. ഡൽഹിയിൽ നടന്ന കലാപത്തിൽ 46ലധികം പേരാണ് മരിച്ചത്. അക്രമത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.