ETV Bharat / sitara

'ഷെയിം ഓണ്‍ വിജയ് സേതുപതി' ഹാഷ്‌ടാഗ്, വിജയ് സേതുപതിയെ പിന്തുണച്ച് രാധിക ശരത്കുമാര്‍

author img

By

Published : Oct 17, 2020, 6:07 PM IST

രാഷ്ട്രീയവും വിനോദവും കൂട്ടിക്കലര്‍ത്തരുതെന്ന് രാധിക ട്വിറ്ററില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള തമിഴ് ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കാണിച്ച് വിജയ് സേതുപതി മുത്തയ്യ മുരളീധരനാകുന്നതില്‍ നിരവധി പേര്‍ പ്രതിഷേധമറിയിച്ചിരുന്നു

Radhika Sarathkumar tweet supporting vijay sethupathi  വിജയ് സേതുപതിയെ പിന്തുണച്ച് രാധിക ശരത്കുമാര്‍  ഷെയിം ഓണ്‍ വിജയ് സേതുപതി  മുത്തയ്യ മുരളീധരന്‍  മുത്തയ്യ മുരളീധരന്‍ 800  vijay sethupathi news  vijay sethupathi movies
'ഷെയിം ഓണ്‍ വിജയ് സേതുപതി' ഹാഷ്‌ടാഗ്, വിജയ് സേതുപതിയെ പിന്തുണച്ച് രാധിക ശരത്കുമാര്‍

ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്‍റെ ജീവചരിത്രം പ്രമേയമാകുന്ന 800 എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിജയ് സേതുപതിക്ക് പിന്തുണ അറിയിച്ച് രാധിക ശരത്കുമാര്‍. രാഷ്ട്രീയവും വിനോദവും കൂട്ടിക്കലര്‍ത്തരുതെന്ന് രാധിക ട്വിറ്ററില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള തമിഴ് ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കാണിച്ച് വിജയ് സേതുപതി മുത്തയ്യ മുരളീധരനാകുന്നതില്‍ നിരവധി പേര്‍ പ്രതിഷേധമറിയിച്ചിരുന്നു. ചേരന്‍, ഭാരതിരാജ, ഗാനരചയിതാവ് താമരയ് എന്നിവരുള്‍പ്പെടെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ 'ഷെയിം ഓണ്‍ വിജയ് സേതുപതി' എന്ന പേരില്‍ വ്യാപകമായ ക്യാമ്പയിനും നടക്കുന്നുണ്ട്. 'ആളുകള്‍ക്ക് വേറെ ജോലിയൊന്നുമില്ലേ...? മുത്തയ്യ മുരളീധരനെ പരിശീലകനായി നിയമിച്ച ഐപിഎല്‍ ടീം സണ്‍ റൈസേഴ്‌സിനെ ആളുകള്‍ ചോദ്യം ചെയ്യണം... ആദ്യം... സണ്‍ റൈസേഴ്‌സിനും സണ്‍ ടെലിവിഷന്‍ ചാനലിനും ശക്തമായ രാഷ്ട്രീയ ബന്ധമുണ്ടെന്നും അവര്‍ രാഷ്ട്രീയം, കായികം, വിനോദം എന്നിവ ശരിയായി കൈകാര്യം ചെയ്യുന്നു. സിനിമാ വ്യവസായത്തെ രാഷ്ട്രീയവുമായി കൂട്ടികലര്‍ത്തരുത്' രാധിക ശരത്കുമാര്‍ കുറിച്ചു.

  • #muthaiyamuralitharan biopic &asking @VijaySethuOffl not to act😡do these people hav no work??why not ask @SunRisers why he is the head coach, team belongs to a Tamilian with political affiliations?VSP is an actor, and do not curb an actor. VSP&cricket both don’t warrant nonsense

    — Radikaa Sarathkumar (@realradikaa) October 16, 2020 " class="align-text-top noRightClick twitterSection" data=" ">

ശ്രീലങ്കയുടെ ആഭ്യന്തര യുദ്ധസമയത്ത് മുത്തയ്യ മുരളീധരന്‍റെ രാഷ്ട്രീയ നിലപാടിനെ തമിഴ്‌നാട്ടിലെ പലരും എതിർത്തിരുന്നു. അദ്ദേഹം കൊളംബോയിലെ സർക്കാരിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നിലപാടായിരുന്നു അന്ന് സ്വീകരിച്ചത്. ഒരു തമിഴ് വംശജനായിരുന്നിട്ടും ശ്രീലങ്കയുടെ വടക്കൻ ഭാഗത്തുള്ള തമിഴരുടെ പോരാട്ടങ്ങൾ അംഗീക്കുകയോ അതിൽ ഒരിക്കലും വിഷമിക്കുകയോ ചെയ്‌തില്ല എന്നതായിരുന്നു ഉയര്‍ന്ന വിമർശനം. എന്നാൽ സിനിമയ്ക്ക് ശ്രീലങ്കൻ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും മുത്തയ്യ മുരളീധരനെന്ന ഇതിഹാസ താരത്തിന്‍റെ ജീവിതം മാത്രമാണ് സിനിമയിൽ പ്രതിപാദിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.