ETV Bharat / sitara

അമ്മയുടെയും ഭാര്യയുടെയും സാന്നിധ്യത്തില്‍ പൂജ, പൃഥ്വിരാജിന്‍റെ കുരുതിയുടെ ചിത്രീകരണം ആരംഭിച്ചു - new movie kuruthi

ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കുരുതി

prithviraj sukumaran new movie kuruthi shooting started  പൃഥ്വിരാജിന്‍റെ കുരുതിയുടെ ചിത്രീകരണം ആരംഭിച്ചു  പൃഥ്വിരാജിന്‍റെ കുരുതി  prithviraj sukumaran new movie kuruthi  new movie kuruthi  prithviraj sukumaran
അമ്മയുടെയും ഭാര്യയുടെയും സാന്നിധ്യത്തില്‍ പൂജ, പൃഥ്വിരാജിന്‍റെ കുരുതിയുടെ ചിത്രീകരണം ആരംഭിച്ചു
author img

By

Published : Dec 11, 2020, 11:13 AM IST

കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടന്‍ പൃഥ്വിരാജ്. ഇപ്പോള്‍ ഏറ്റവും പുതിയ സിനിമയുടെ പൂജ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. കുരുതിയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അമ്മ മല്ലികാ സുകുമാരന്‍റെയും ഭാര്യ സുപ്രിയയുടെയും സാന്നിധ്യത്തിലായിരുന്നു പൃഥ്വി സിനിമ കുരുതിയുടെ പൂജ. മൂവരും ചേര്‍ന്ന് വിളിക്ക് തെളിയിച്ചതോടെ ഷൂട്ടിങ് ആരംഭിച്ചു.

പൃഥ്വിരാജിന് പുറമെ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നെല്‍സണ്‍, സാഗര്‍ സൂര്യ എന്നിവരും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ജേക്‌സ്‌ ബിജോയ്‌യുടെതാണ്. അനിഷ്‌ പള്ളിയാലിന്‍റെതാണ് കഥ.

" class="align-text-top noRightClick twitterSection" data="

#Kuruthi Pooja Pics! Started rolling! Kuruthi Movie

Posted by Prithviraj Sukumaran on Thursday, 10 December 2020
">

ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. 'കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ' എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ്. ത്രില്ലറായിരിക്കും സിനിമ. ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് അവതരിപ്പിക്കുന്നത്. രണം സംവിധാനം ചെയ്‌ത നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വി ചിത്രം കോള്‍ഡ് കേസിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.