മുല്ലപ്പെരിയാല്‍ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. വസ്‌തുതകളും കണ്ടെത്തലുകളും എന്ത് തന്നെ ആയാലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കുന്നില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഡാമിന്‍റെ കാര്യത്തില്‍ ശരിയായത് എന്താണോ, അത് ചെയ്യാനുള്ള സമയമാണ് ഇതെന്ന് പൃഥ്വിരാജ് പറയുന്നു. രാഷ്‌ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിതെന്നും ഭരണകൂടത്തില്‍ മാത്രമേ നമ്മുക്ക് വിശ്വസിക്കാന്‍ കഴിയൂവെന്നും, ഭരണകൂടം ശരിയായ തീരുമാനം എടുക്കാന്‍ പ്രാര്‍ഥിക്കാമെന്നും പൃഥ്വിരാജ് പറയുന്നു. ഫെയ്‌സ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പൃഥ്വിയുടെ പ്രതികരണം. #DecommisionMullaperiyarDam എന്ന ഹാഷ്‌ടാഗുമായാണ് പൃഥ്വി ഫെയ്‌സ്‌ബുക്കിലെത്തിയത്.
'വസ്‌തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും, ഈ 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണ്. രാഷ്‌ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമ്മുക്ക് ഭരണകൂടത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ, ഭരണകൂടം ശരിയായ തീരുമാനം എടുക്കണമെന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.' -ഇപ്രകാരമായിരുന്നു പൃഥ്വിയുടെ കുറിപ്പ്.
കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയാണ്. ജലനിരപ്പ് 136 അടിയായ സാഹചര്യത്തില്‍ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജലനിരപ്പ് 138 അടിയിലെത്തുമ്പോള്‍ രണ്ടാം മുന്നറിയിപ്പും നല്‍കും. എന്നാല്‍ 140 അടിയിലെത്തുമ്പോള്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ശേദം നല്‍കും. അതേസമയം മഴയുടെ ശക്‌തി കുറഞ്ഞ സാഹചര്യത്തില്‍ ജലനിരപ്പ് 136 അടിയിലും താഴ്‌ത്തി നിര്‍ത്താന്‍ കഴിയുമെന്നാണ് തമിഴ്‌നാടിന്‍റെ പ്രതീക്ഷ.