ടിയാനിൽ തുടങ്ങിയ ആത്മബന്ധമാണ് പൃഥ്വിരാജും മുരളി ഗോപിയും തമ്മിൽ. തന്‍റെ ജീവിതത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവുമധികം ക്രിയേറ്റീവ് വൈബ് തോന്നിയ ആൾ പൃഥ്വിയാണെന്നായിരുന്നു മുരളി ഗോപി പറഞ്ഞത്. അന്ന് തോന്നിയ ആ ക്രിയേറ്റീവ് വൈബാണ് പിന്നീട് ഇരുവരെയും ഒരുമിച്ച് ലൂസിഫറിലേക്ക് എത്തിച്ചത്. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാനചിത്രത്തിന്‍റെ തിരക്കഥാകൃത്ത് മുരളി ഗോപിയായിരുന്നു. ബോക്സ് ഓഫീസിൽ വിജയചരിത്രമെഴുതിയ ലൂസിഫറിന്‍റെ പുതിയ പതിപ്പ് എമ്പുരാനും അണിയറയിൽ ഒരുങ്ങുകയാണ്. എമ്പുരാനിലും സംവിധായകൻ- തിരക്കഥാകൃത്ത് കൂട്ടുകെട്ട് ആവർത്തിക്കുന്നു.
- " class="align-text-top noRightClick twitterSection" data="
">
ഇന്ന് മുരളി ഗോപിയുടെ ജന്മദിനത്തിൽ പിറന്നാളാശംസകൾ അറിയിച്ച് നടൻ പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിലെത്തി. മുരളി ഗോപിയെ ബിഗ് ബ്രദർ എന്ന് അഭിസംബോധന ചെയ്‌താണ് പൃഥ്വിരാജ് ആശംസ പറഞ്ഞത്. "ജന്മദിനാശംസകൾ ബിഗ് ബ്രദർ! സിനിമകളും സ്വപ്നങ്ങളും സിനിമയെക്കുറിച്ച് സംസാരിക്കുന്ന രാത്രികളും! ഇത് നിങ്ങളുടെ ഏറ്റവും മികച്ച വർഷമായിരിക്കട്ടെ," പൃഥ്വിരാജ് മുരളി ഗോപിയ്ക്ക് ആശംസ നേർന്നുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പൃഥിരാജും ഇന്ദ്രജിത്തും എന്‍റെ സഹോദരങ്ങളെ പോലെയാണെന്ന് മുമ്പ് മുരളി ഗോപി പറഞ്ഞിട്ടുണ്ട്.