മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൃഥിരാജിന്‍റെയും ഇന്ദ്രജിത്തിന്‍റെയും. സുകുമാരനെപ്പോലെ മലയാളസിനിമയിലെ പ്രമുഖ നടന്മാരായി തന്നെ അദ്ദേഹത്തിന്‍റെ മക്കളും വളർന്നു. ഇന്ദ്രജിത്തിനും പൃഥിരാജിനും പുറമെ ഇരുവരുടെയും ഭാര്യമാരും കുടുംബ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവക്കാറുണ്ട്. നിർമാതാവായി സിനിമയിൽ സജീവമാകുന്ന സുപ്രിയ മേനോനും നടിയും ഡിസൈനറുമായ പൂർണിമാ ഇന്ദ്രജിത്തും തങ്ങളുടെ വിശേഷങ്ങൾ അറിയിക്കാറുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
നടിയും ഇന്ദ്രജിത്തിന്‍റെ ഭാര്യയുമായ പൂർണിമാ ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത സകുടുംബ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ദ്രജിത്തും പൂർണിമയും മക്കളായ പ്രാർഥനയും നക്ഷത്രയും ഒപ്പം പൃഥ്വിരാജും സുപ്രിയയുമുള്ള ഒരു സെൽഫി ചിത്രമാണ് പൂർണിമ പങ്കുവെച്ചത്. എന്നാൽ, ഇന്ദ്രജിത്ത് എടുത്ത സെൽഫിയിൽ പൃഥ്വിയുടെ മകൾ അല്ലി ഇല്ലാത്തതെന്ത് എന്നായി ആരാധകരുടെ സംശയം. എന്‍റെ കുട്ടു പെട്ടെന്ന് ഉറങ്ങിപ്പോയി എന്ന് സുപ്രിയ ഇതിന് മറുപടി നൽകി. സുപ്രിയയുടെ കമന്‍റിന് താഴെ എന്‍റെ രസഗുളയാണ് അല്ലിമോൾ എന്ന് പൂർണിമയും കൂട്ടിച്ചേർത്തു. അലംകൃത എന്ന അല്ലി മോൾ ഇല്ലെങ്കിലും താര സഹോദരരെയും കുടുംബത്തെയും ഒരു ഫ്രെയിമിൽ കണ്ട സന്തോഷവും ആരാധകർ പോസ്റ്റിൽ കമന്‍റായി ഉൾപ്പെടുത്തിയിട്ടുണ്ട്.