എന്നെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന വ്യക്തി, ഏറ്റവും കൂടുതൽ പഠിപ്പിച്ച വ്യക്തി, എന്നോട് ഏറ്റവുമധികം ക്ഷമിച്ച വ്യക്തി, എനിക്ക് വേണ്ടി ഏറ്റവുമധികം കരഞ്ഞ വ്യക്തി.... അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ നടിയും അവതാരകയുമായ പേളി മാണി കുറിച്ച വാക്കുകളാണിത്. വിവാഹ വസ്‌ത്രമണിഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വക്കുന്ന ചിത്രത്തിനൊപ്പമാണ് പേളി പിറന്നാളാശംസകള്‍ നേര്‍ന്നത്. "എന്നെ ഏറ്റവുമധികം സ്‌നേഹിക്കുന്ന, എന്നെ ഏറ്റവും കൂടുതൽ പഠിപ്പിച്ച, എന്നോട് ഏറ്റവുമധികം ക്ഷമ കാണിച്ച, എനിക്ക് വേണ്ടി ഏറ്റവുമധികം കരഞ്ഞ, എനിക്ക് വേണ്ടി ഏറ്റവും കൂടുതൽ സന്തോഷിച്ച, എനിക്ക് ഭക്ഷണം പാകം ചെയ്തു തരുന്ന, എന്നെ വളരെയധികം പരിചരിക്കുന്ന വ്യക്തിക്ക്. ഞാന്‍ ജനിക്കുന്നതിന് മുമ്പ് എന്നെ കാണുകയും അറിയുകയും ചെയ്‌ത ഒരേ ഒരാള്‍, അമ്മ. ചില സമയങ്ങളിർൽ ഞാൻ തളരുമ്പോൾ അമ്മ എന്നെ വിളിച്ച് തമാശകള്‍ പറയാറുണ്ട്. ഇത്ര ദൂരെ ഇരുന്നുകൊണ്ട് എങ്ങനെ എന്‍റെ മനസ് അമ്മ മനസിലാക്കുന്നുവെന്ന് അത്ഭുതം തോന്നാറുണ്ട്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു അമ്മ... നമ്മുടെ കുടുംബത്തിലെ ഏറ്റവും ശാന്തയായ വ്യക്തിയാണ് അമ്മ. പക്ഷേ അമ്മയുടെ സ്‌നേഹവും പരിപാലനവും അനുകമ്പയും എന്‍റെ ഹൃദയത്തില്‍ നിറഞ്ഞുനിൽക്കുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ഞാന്‍ മാധ്യമ രംഗത്തേക്ക് വരുന്നത് അമ്മയ്ക്ക് ഒരിക്കലും ഇഷ്‌ടമായിരുന്നില്ല. എന്നാൽ, ചില നിബന്ധനകളോടെ എന്‍റെ സ്വപ്‌നത്തെ പിന്തുടരാന്‍ അമ്മ എന്നെ അനുവദിച്ചു... ഞാന്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്ന, എന്നെ എല്ലായ്‌പ്പോഴും സന്തോഷിപ്പിച്ച അമ്മ... ഏറ്റവും നിഷ്‌കളങ്കമായ നിങ്ങളെ അമ്മ എന്ന് വിളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്...നിങ്ങളൊരു സൂപ്പര്‍ അമ്മയാണ്...എനിക്ക് നിങ്ങളെ കുറിച്ച് എഴുതിക്കൊണ്ടിരിക്കാൻ തോന്നുന്നു. കാരണം, എനിക്ക് അമ്മയോടുള്ള സ്‌നേഹം അനന്തമാണ്," പേളി കുറിച്ചു.