മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വൺ സിനിമയുടെ ടീസർ റിലീസ് ചെയ്തു. ഗാനഗന്ധർവന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രം കൂടിയാണ് വൺ. ജനങ്ങളെ ഭരിക്കാനുള്ളതല്ല ജനകീയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് എന്ന സംഭാഷണം മമ്മൂട്ടിയുടെ കഥാപാത്രം ടീസറിൽ പറയുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയത്. ആർ.വൈദി സോമസുന്ദരം ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കൺട്രോളർ ബാദുഷയാണ്. സംഗീതം ഗോപി സുന്ദറും ഗാനരചന റഫീഖ് അഹമ്മദുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലീംകുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.