ETV Bharat / sitara

സിംഹം എന്നും സിംഹം തന്നെ: ഉലകനായകന്‍റെ 62 സിനിമാവർഷങ്ങൾക്ക് ആശംസ അറിയിച്ച് വിക്രം ടീം - fahadh faasil vikram news

കമൽ ഹാസന്‍റെ സിനിമാജീവിതത്തിന്‍റെ 62-ാം വാർഷികത്തോടനുബന്ധിച്ച് വിക്രം എന്ന തമിഴ്‌ ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.

വിക്രം ടീം ഉലകനായകൻ 62 വാർത്ത  ഉലകനായകൻ 62 കമൽ ഹാസൻ വാർത്ത  സിംഹം എന്നും സിംഹം തന്നെ പുതിയ വാർത്ത  കമൽ ഹാസൻ സിനിമയിൽ 62 വർഷങ്ങൾ വാർത്ത  ലോകേഷ് കനകരാജ് ഫഹദ് ഫാസിൽ കമൽ വാർത്ത  വിക്രം വിശ്വനായകൻ വാർത്ത  kamal hassan 62 years cinema news latest  once a lion always lion kamal hassan news  lokesh kanagaraj kamal hassan vikram news  fahadh faasil vikram news  lokesh kanagaraj vikram news
ഉലകനായകന്‍റെ 62 സിനിമാവർഷങ്ങൾ
author img

By

Published : Aug 12, 2021, 1:12 PM IST

അരങ്ങേട്രം എന്ന ചിത്രത്തിൽ പ്രതിനായകനായി അരങ്ങേറി, വ്യത്യസ്‌ത അഭിനയപ്രകടനങ്ങളിലൂടെ വിശ്വനായകനായി വളർന്ന കമൽഹാസൻ. സിനിമയുടെ ഏത് മേഖലയിലും തന്‍റെ കലാമികവും നൈപുണ്യവും കാണിച്ച ഉലകനായകൻ തന്‍റെ സിനിമായാത്രയിൽ 62 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.

അഭ്രപാളിയിലെ മാസ്‌മരിക പ്രകടനത്തിനെ കൂടാതെ, ഡാൻസറായും സിനിമാസംവിധായകനായും നിർമാതാവായും ഗായകനായും ഗാനരചയിതാവായും ഒപ്പം സജീവരാഷ്‌ട്രീയപ്രവർത്തനങ്ങളിലൂടെയും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന കലാകാരനെ സർവകലാവല്ലഭനെന്നല്ലാതെ മറ്റെന്താണ് വിളിക്കുക.

എടുത്തണിയുന്ന വേഷങ്ങൾക്ക് പരിമിതികളില്ലാതെ, അഭിനയ സാധ്യതകൾക്ക് അതിരുകളില്ലാതെ, ഭാഷയും കാലവും കടന്ന് യശസ്സുയർത്തിയ കമൽ ഹാസൻ അഭ്രപാളിയിൽ ആറ് പതിറ്റാണ്ടുകളും കഴിഞ്ഞ് മുന്നേറുകയാണ്.

വാളേന്തിയ വിക്രം; കമൽ ഹാസന് ലോകേഷ് കനകരാജിന്‍റെ ആശംസ

ഉലകനായന് ആശംസ അറിയിച്ചുകൊണ്ട് വിക്രം സിനിമയിലെ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. തമിഴ് സിനിമയുടെ വളർച്ചയുടെ അഭിഭാജ്യഘടകമായ കമൽ ഹാസന്‍റെ സിനിമയിലെ 62-ാം വാർഷികത്തിന്‍റെ ഭാഗമായി യുവസിനിമാസംവിധായകൻ പുറത്തുവിട്ട പുതിയ പോസ്റ്റർ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

'സിംഹം എന്നും സിംഹം തന്നെ,' എന്ന കാപ്‌ഷൻ അടങ്ങുന്ന പോസ്റ്ററാണ് ലോകേഷ് കനകരാജ് പങ്കുവച്ചത്. വാളേന്തി നിൽക്കുന്ന വിക്രത്തിന്‍റെ പിറകിൽ നിന്നുള്ള ചിത്രമാണ് പോസ്റ്ററിൽ.

More Read: 'വിക്രം' തുടങ്ങി; കമൽ ഹാസൻ വീണ്ടും കാമറക്ക് മുന്നിൽ

കമലിനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ചെന്നൈയിൽ പുരോഗമിക്കുകയാണ്. മലയാളി താരങ്ങളായ നരേയ്‌നും കാളിദാസ് ജയറാമും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസൻ ആണ് വിക്രം നിർമിക്കുന്നത്. 2022ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.