വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്‌പദമാക്കിയുള്ള സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയതിൽ അനുകൂലിച്ചും വിമർശിച്ചും പ്രതികരണമുയരുകയാണ്. എന്നാൽ, ബാബു ആന്‍റണിയെ വച്ച് വാരിയംകുന്നൻ സിനിമ എടുക്കാൻ ഒരു നിർമാതാവിനെ ലഭിച്ചാൽ, താൻ പടം ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.
മലയാള സിനിമ ഇതുവരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയായിരിക്കും വാരിയംകുന്നന്‍റെ സിനിമ എടുക്കുക എന്നും ഒമർ ലുലു പറഞ്ഞു.
ഒമർ ലുലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
'പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്‍റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും', ഒമർ ലുലു ഫേസ്‌ബുക്കിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
2020 ജൂണിലായിരുന്നു പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നൻ എന്ന സിനിമ വരുന്നതായി ആഷിക് അബു പ്രഖ്യാപിച്ചത്. സിനിമയുടെ അറിയിപ്പിന് പിന്നാലെ പൃഥ്വിരാജും സിനിമയുടെ അണിയറപ്രവർത്തകരും വലിയ സൈബർ ആക്രമണവും നേരിട്ടു. പിന്നാലെ അലി അക്‌ബർ സംവിധാനം ചെയ്യുന്ന 1921 എന്ന ചിത്രമുൾപ്പെടെ മറ്റ് മൂന്ന് സിനിമകൾ കൂടി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആസ്‌പദമാക്കി വരുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
More Read: 'കാരണം തര്‍ക്കം' ; വാരിയംകുന്നനില്‍ നിന്ന് പിന്‍മാറി ആഷിഖ് അബുവും പൃഥ്വിരാജും
എന്നാൽ, നിര്‍മാതാവുമായുള്ള തര്‍ക്കമാണ് പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയതിലെ കാരണമെന്നാണ് വാർത്തകൾ പുറത്തുവരുന്നത്.