റിലീസ് നീണ്ടുനീണ്ട് പോകുന്ന ദളപതി വിജയിയുടെ സിനിമ 'മാസ്റ്റര്‍' ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്ത നിഷേധിച്ച് നിര്‍മാതാവ് രംഗത്ത്. ഒരു ഒടിടി ഓഫര്‍ ലഭിച്ചിട്ടുണ്ടെങ്കിലും മാസ്റ്റര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് നിര്‍മാതാവ് സേവ്യര്‍ ബ്രിട്ടോ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മാസ്റ്റര്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ മാസ്റ്ററിന് ഒടിടി റിലീസില്ലെന്ന് സേവ്യര്‍ ബ്രിട്ടോ അറിയിച്ചത്.
നെറ്റ്ഫ്‌ളിക്സ് വലിയ തുകയ്‌ക്ക് മാസ്റ്റര്‍ സിനിമയുടെ റൈറ്റ്സ് വാങ്ങിയെന്നും ചിത്രം പൊങ്കലിനോടനുബന്ധിച്ച് സ്ട്രീം ചെയ്‌ത് തുടങ്ങുമെന്നുമായിരുന്നു സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ച വാര്‍ത്തകള്‍. ഇതോടെയാണ് അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യാജപ്രചരണത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 'പ്രമുഖ ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോം തങ്ങളെ സമീപിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ തമിഴ് ഇന്‍ഡസ്ട്രി തകര്‍ന്നിരിക്കുന്ന ഘട്ടത്തില്‍ തിയേറ്റര്‍ റിലീസ് മാത്രമാണ് തങ്ങളുടെ ആലോചനയിലുള്ളത്. എത്രയും പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ അടുത്തേക്ക് സിനിമ എത്തും. തിയേറ്റര്‍ ഉടമകള്‍ തങ്ങളുടെ കൂടെ നില്‍ക്കണം.' അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
കൈതിക്ക് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്‌ത മാസ്റ്ററില്‍ വിജയ്‌ക്ക് പുറമെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷത്തിലാണ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. മാളവിക മോഹനാണ് സിനിമയിലെ നായിക. കൂടാതെ ആന്‍ഡ്രിയ ജെര്‍മിയയും ശാന്തനു ഭാഗ്യരാജും അര്‍ജുന്‍ ദാസും അഭിനയിച്ചിട്ടുണ്ട്. ദീപാവലി ദിനത്തില്‍ റിലീസ് ചെയ്‌ത മാസ്റ്റര്‍ ടീസര്‍ നാല്‍പ്പത് മില്യണ്‍ ആളുകളാണ് ഇതുവരെ കണ്ടത്.
-
#MasterPressRelease pic.twitter.com/OZbAjNeX8T
— XB Film Creators (@XBFilmCreators) November 28, 2020 " class="align-text-top noRightClick twitterSection" data="
">#MasterPressRelease pic.twitter.com/OZbAjNeX8T
— XB Film Creators (@XBFilmCreators) November 28, 2020#MasterPressRelease pic.twitter.com/OZbAjNeX8T
— XB Film Creators (@XBFilmCreators) November 28, 2020
ഇന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമാ മേഖലകളില്‍ നിന്നായി സൂപ്പര്‍താരങ്ങളുടേത് അടക്കമുള്ള ചിത്രങ്ങള്‍ കൊവിഡ് പ്രതിസന്ധി മൂലം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്‌തിരുന്നു. ആ വിഭാഗത്തില്‍ അവസാനമായി എത്തിയ സൂപ്പര്‍താര ചിത്രം നടന്‍ സൂര്യയുടെ സൂരരൈ പോട്രാണ്. അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ എന്നിവരും തിയേറ്റര്‍ തുറക്കാന്‍ കാത്തുനില്‍ക്കാതെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമകള്‍ റിലീസ് ചെയ്‌ത താരങ്ങളാണ്.