ETV Bharat / sitara

മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും; നിവിൻ പോളി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തു - manju warrier nivin pauly

നടന്‍ സണ്ണി വെയ്‌നാണ് നിവിൻ പോളി ചിത്രം പടവെട്ട് നിർമിക്കുന്നത്

padavettu  പടവെട്ട്  പടവെട്ടിന്‍റെ ഫസ്റ്റ് ലുക്ക്  ലിജു കൃഷ്ണ  അരുവി  അതിഥി ബാലൻ  മഞ്ജു വാര്യർ  ഗോവിന്ദ് വസന്ത  Nivin Pauly's new film  Padavettu first look out  nivin pauly padavettu  sunny wayne nivin pauly  adhiti balan  aruvi heroine  manju warrier nivin pauly  liju krishna
നിവിൻ പോളി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തു
author img

By

Published : Jul 19, 2020, 2:15 PM IST

നിവിന്‍ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'പടവെട്ടി'ന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. കൈ​യി​ല്‍ വടി​വാ​ൾ പിടിച്ചിരിക്കുന്ന നിവിന്‍റെ ഗംഭീരലുക്കാണ് ഫസ്റ്റ് ലുക്കിലൂടെ പരിചയപ്പെടുത്തുന്നത്. "സംഘര്‍ഷം... പോരാട്ടം... അതിജീവനം... മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും..." എന്ന അടിക്കുറിപ്പോടെ നടൻ നിവിൻ പോളി പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

  • " class="align-text-top noRightClick twitterSection" data="">

നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി ബാലനാണ് നായിക. നടി മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, വിജയരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിർമിക്കുന്ന പടവെട്ടിന്‍റെ സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ചിത്രത്തിനായി ദീപക് ഡി. മേനോൻ ക്യാമറയും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും നിർവഹിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.