ETV Bharat / sitara

'എനിക്ക് മനസിലാകും ആ വിഷമം'; മല്ലിക സുകുമാരന് ആശ്വാസവാക്കുകളുമായി നിഷ കൊട്ടാരത്തില്‍

സമീര്‍ സിനിമക്കായി ഭാരം കുറച്ച് നടന്‍ ആനന്ദ് റോഷന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ വിവരിച്ചുകൊണ്ടായിരുന്നു അമ്മ നിഷ കൊട്ടാരത്തിലിന്‍റെ കുറിപ്പ്

'എനിക്ക് മനസിലാകും ആ വിഷമം'; മല്ലിക സുകുമാരന് ആശ്വാസവാക്കുകളുമായി നിഷ കൊട്ടാരത്തില്‍  nisha kottarathil facebook post about prithviraj makeover for aadujeevitham  മല്ലിക സുകുമാരന് ആശ്വാസവാക്കുകളുമായി നിഷ കൊട്ടാരത്തില്‍  ബ്ലസി ചിത്രം ആടുജീവിതം  ബ്ലസി  മല്ലിക സുകുമാരന്‍  aadujeevitham  nisha kottarathil facebook post  anand roshan  malayalam movie sameer
'എനിക്ക് മനസിലാകും ആ വിഷമം'; മല്ലിക സുകുമാരന് ആശ്വാസവാക്കുകളുമായി നിഷ കൊട്ടാരത്തില്‍
author img

By

Published : Mar 4, 2020, 12:50 PM IST

ബ്ലസി ചിത്രം ആടുജീവിതത്തിനായി പൃഥ്വിരാജ് ഭാരം കുറച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇരുപത് കിലോയോളം തടി കുറച്ച പൃഥ്വി സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചു. മെലിഞ്ഞ ശരീരവുമായുള്ള താരത്തിന്‍റെ മേക്കോവര്‍ രോഗബാധിതനാണോയെന്ന് പോലും കാഴ്ചക്കാരില്‍ സംശയം ജനിപ്പിക്കും. താരത്തിന്‍റെ മേക്കോവര്‍ കണ്ട് അമ്പരന്ന്, ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരനും രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് മല്ലിക സുകുമാരന്‍ ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ മല്ലികക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുകയാണ് സമീര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ആനന്ദ് റോഷന്‍റെ അമ്മ നിഷ കൊട്ടാരത്തില്‍. നിഷയുടെ കുറിപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്. പൃഥ്വിരാജിന്‍റെ കഷ്ടപ്പാടുകളോര്‍ത്ത് ദൈവത്തോട് പ്രാര്‍ഥിക്കുന്ന മല്ലികയുടെ വേദന തനിക്ക് മനസിലാക്കാന്‍ സാധിക്കുമെന്നാണ് നിഷ കൊട്ടാരത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

സമീര്‍ സിനിമക്കായി ഭാരം കുറച്ച് ആനന്ദ് റോഷന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ വിവരിച്ചുകൊണ്ടായിരുന്നു കുറിപ്പ്. ഒപ്പം ചിത്രങ്ങളും നിഷ പങ്കുവെച്ചിട്ടുണ്ട്. 'ചേച്ചി പറഞ്ഞപോലെ രാജുവിന് ദൈവം തുണയുണ്ടെന്നും... കൂടാതെ സിനിമയെ സ്നേഹിക്കുന്ന ലോകത്തെ മലയാളികള്‍ മുഴുവന്‍ ചേച്ചിയുടെ മകന് വേണ്ടി പ്രാര്‍ഥിക്കുന്നുണ്ടെന്നും... ഞങ്ങള്‍ ഒപ്പമുണ്ടെന്നും' നിഷ ഫേസ്ബുക്കില്‍ കുറിച്ചു.

മൂന്ന് മാസം കൊണ്ട് 25 കിലോയോളം ഭാരമാണ് ആനന്ദ് റോഷന്‍ സമീര്‍ എന്ന സിനിമക്കായി കുറച്ചത്. അനഘ സജീവ്, മാമുക്കോയ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റഷീദ് പാറക്കലാണ് സമീര്‍ സംവിധാനം ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.