കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നെറ്റ്‌ഫ്ലിക്‌സ് സീരീസ് 'ദി വിച്ചറി'ന്‍റെ രണ്ടാം സീസൺ റിലീസ് പ്രഖ്യാപിച്ചു. സീരീസിലെ ട്രെയിലർ പങ്കുവച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്‌സ് റിലീസ് തിയതി പുറത്തുവിട്ടത്.
2021 ഡിസംബർ 17ന് ഫാന്‍റസി സീരീസ് പ്രദർശനത്തിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സീരീസിന്‍റെ ആദ്യ സീസണിലുണ്ടായിരുന്ന ഹെൻറി കാവിൽ, ഫ്രേയ അലൻ, അന്യ ചലോത്ര എന്നിവർക്കൊപ്പം നിരവധി പുതിയ അഭിനേതാക്കളും ദി വിച്ചർ 2ൽ അണിനിരക്കുന്നുണ്ട്.
-
The Witcher Season 2 premieres December 17!
— Netflix (@netflix) July 9, 2021 " class="align-text-top noRightClick twitterSection" data="
Watch the brand new teaser trailer pic.twitter.com/tQ6CBKpquq
">The Witcher Season 2 premieres December 17!
— Netflix (@netflix) July 9, 2021
Watch the brand new teaser trailer pic.twitter.com/tQ6CBKpquqThe Witcher Season 2 premieres December 17!
— Netflix (@netflix) July 9, 2021
Watch the brand new teaser trailer pic.twitter.com/tQ6CBKpquq
ആൻഡ്രെജ് സപ്‌കോവ്സ്‌കി എഴുതിയ ദി വിച്ചർ എന്ന ജനപ്രിയ നോവലിനെ അടിസ്ഥാനമാക്കിയാണ് 2019ൽ നെറ്റ്‌ഫ്ലിക്സ് സീരീസിന്‍റെ ആദ്യ സീസൺ ഒരുക്കിയത്. പുസ്‌തകത്തിന്‍റെ പ്രചാരവും ഇതിന് പിന്നാലെ വന്ന വിച്ചർ 3: വൈൽഡ് ഹണ്ട് അടക്കമുള്ള വീഡിയോ ഗെയിമുകളും സീരീസിനെയും ഗെറാൾട്ട് ഓഫ് റിവിയ എന്ന കഥാപാത്രത്തെയും കൂടുതൽ ശ്രദ്ധേയമാക്കുന്നതിൽ സ്വാധീനിച്ചു.
ദി വിച്ചർ സീസൺ 2 കഥയും അവതരണവും
എട്ട് എപ്പിസോഡുകൾ ചേർത്തൊരുക്കിയ ഫാന്‍റസി സീരീസിൽ മോൺസ്റ്ററുകളെ വേട്ടയാടാനെത്തുന്ന വിച്ചറായി വേഷമിട്ടത് സൂപ്പർമാൻ ഫെയിം ഹെൻറി കാവിലായിരുന്നു. രണ്ടാം പതിപ്പിൽ ഗെറാൾട്ട് ഓഫ് റിവിയയയുടെയും പ്രിൻസസ് സിറില്ലയുടെയും കെയർ മോർഹൻ എന്ന കോട്ടയിലേക്കുള്ള യാത്ര പ്രമേയമാകുന്നു. പുതിയ സീരീസിലും എട്ട് എപ്പിസോഡുകളാണുള്ളത്.
2020 മാർച്ചിൽ ദി വിച്ചർ 2ന്‍റെ ചിത്രീകരണം ആരംഭിച്ചെങ്കിലും കൊവിഡിനെ തുടർന്ന് പല തവണയായി നിർമാണം മുടങ്ങി. എന്നാൽ, ഇക്കഴിഞ്ഞ ഏപ്രിലിൽ സീരീസ് ഷൂട്ടിങ് പൂർത്തിയാക്കി. ഒന്നാം ഭാഗത്തിന് മുമ്പ് നടന്ന കഥയിലൂടെ ദി വിച്ചർ: ബ്ലഡ് ഒറിജിൻ എന്ന പേരിൽ മറ്റൊരു സീസൺ കൂടി നെറ്റ്‌ഫ്ലിക്‌സ് പുറത്തിറക്കുമെന്നും സൂചനകളുണ്ട്.
More Read: 'ദി വിച്ചറി'ന് വേണ്ടി ജലപാനമില്ലാതെ ഹെൻറി കാവില്‍
ഗെയിം ഓഫ് ത്രോൺസുമായി താരതമ്യം ചെയ്യുന്ന സീരീസാണിത്. ഏറ്റവും മികച്ച സീരീസുകളിലൊന്നായും ദി വിച്ചർ ലോകശ്രദ്ധ നേടിയിട്ടുണ്ട്.