ദുല്‍ഖര്‍ സല്‍മാന്‍റെ മകള്‍ മറിയം എന്ന് ഓമനിച്ച് വിളിക്കുന്ന മറിയം അമീറ സല്‍മാന്‍റെ നാലാം ജന്മദിനമായിരുന്നു ഇന്ന്. താരപുത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാവിലെ മുതല്‍ക്കേ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ആശംസകളില്‍ ഏറെ ശ്രദ്ധനേടിയത് നടി നസ്രിയയുടെയും നടന്‍ കുഞ്ചാക്കോ ബോബന്‍റെയും ആശംസയായിരുന്നു. 'ഇത്ര വേഗം വളരല്ലേ പൊന്നേ' എന്നാണ് മറിയത്തിനും അമാലിനും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നസ്രിയ കുറിച്ചത്. 'ഞങ്ങളുടെ മാലാഖക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍. മുമ്മൂ... നിനക്ക് നാല് വയസായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല... ഇത്ര വേഗം വളരല്ലേ പൊന്നേ.... എന്‍റെ കൂള്‍, കിടിലം ബേബി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു.....' പിറന്നാള്‍ ആശംസിച്ചുകൊണ്ട് നസ്രിയ കുറിച്ചു. നസ്രിയയുടെ അടുത്ത സുഹൃത്താണ് ആര്‍ക്കിടെക്റ്റും ദുല്‍ഖര്‍ സല്‍മാന്‍റെ ഭാര്യയുമായ അമാല്‍ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ മുമ്പും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
Also read: 'അവരുടേത് ജീവന്മരണ പോരാട്ടമായിരുന്നു'; ജയിച്ച വനിതകള്‍ക്ക് ആശംസയുമായി ഡബ്ല്യുസിസി
ഇസഹാക്കും മറിയവും ഒരുമിച്ചുളള ഒരു ചിത്രം പോസ്റ്റ് ചെയ്‌താണ് ചാക്കോച്ചന്‍റെ കുറിപ്പ് വന്നത്. 'പ്രിയപ്പെട്ട മറിയം.... ഇന്ന് നിനക്ക് നാല് വയസാവുന്നു.... ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നീ എത്രമാത്രം പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ ഒരാളാണെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങളുടെ ജീവിതത്തെ സ്‌നേഹത്തോടെയും മാധുര്യത്തോടെയും സ്പര്‍ശിച്ചു. ഇസു... നിന്‍റെ വികൃതിയായ കസിന്‍ പറയുന്നു. അടുത്ത ജന്മദിനം ഒരു മുറിനിറയെ നിനക്ക് ഇഷടപ്പെട്ട പാവകളും വലിയ ചീസ് കേക്കുകളും ചങ്ങാതിമാരുമൊക്കെയായി ആഘോഷമായി മാറ്റുമെന്ന്..... പ്രിയപ്പെട്ട രാജകുമാരി.... സ്‌നേഹവും പ്രത്യാശയും നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു....' ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
2011ലായിരുന്നു ദുല്‍ഖറും അമാലും വിവാഹിതരായത്. 2017ല്‍ ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി മറിയം എത്തുകയായിരുന്നു. മറിയത്തിനൊപ്പമുളള നിമിഷങ്ങളെല്ലാം ദുല്‍ഖര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.