ETV Bharat / sitara

മഞ്ജുവിന്‌ പകരമായി നയന്‍താര; നയന്‍സിന്‍റെ പുതിയ ലുക്ക്‌ വൈറല്‍ - Lucifer Telugu remake Godfather

Nayanthara Godfather first look: ലൂസിഫറിന്‍റെ തെലുങ്ക്‌ റീമേക്ക്‌ 'ഗോഡ്‌ഫാദറി'ന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 'ഗോഡ്‌ഫാദറി'ലെ നയന്‍താരയുടെ ഫസ്‌റ്റ്‌ ലുക്ക്‌ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

Nayanthara Godfather first look  മഞ്ജുവിന്‌ പകരമായി നയന്‍താര  നയന്‍സിന്‍റെ പുതിയ ലുക്ക്‌  'ഗോഡ്‌ഫാദറി'ലെ നയന്‍താരയുടെ ഫസ്‌റ്റ്‌ ലുക്ക്‌  Lucifer Telugu remake Godfather  Lucifer Telugu remake Godfather  Godfather cast and crew
മഞ്ജുവിന്‌ പകരമായി നയന്‍താര; നയന്‍സിന്‍റെ പുതിയ ലുക്ക്‌ വൈറല്‍
author img

By

Published : Feb 18, 2022, 1:31 PM IST

Nayanthara Godfather first look: മോഹന്‍ലാല്‍-പൃഥ്വിരാജ്‌ കൂട്ടുകെട്ടിലൊരുങ്ങിയ ബ്ലോക്‌ബസ്‌റ്റര്‍ ചിത്രം ലൂസിഫറിന്‍റെ തെലുങ്ക്‌ റീമേക്ക്‌ 'ഗോഡ്‌ഫാദറി'ന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ നയന്‍താരയുടെ ലുക്ക്‌ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തമിഴിലെ സൂപ്പര്‍ഹിറ്റ്‌ സംവിധായകന്‍ മോഹന്‍രാജ (ജയം രാജ) ആണ് താരത്തിന്‍റെ ലുക്ക്‌ പുറത്തുവിട്ടിരിക്കുന്നത്‌.

Lucifer Telugu remake Godfather: ലൂസിഫറില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെയാണ് തെലുങ്കില്‍ നയന്‍താര പുനരവതരിപ്പിക്കുന്നത്‌. ചിരഞ്ജീവിയെ നായകനാക്കി മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌. മോഹന്‍ലാല്‍ അനശ്വരമാക്കിയ സ്‌റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി എത്തുമ്പോള്‍ കഥാപാത്രത്തിന്‍റെ ഭൂതകാലം മലയാളത്തില്‍ നിന്നും വ്യത്യസ്ഥമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്‌. ലൂസിഫര്‍ തെലങ്കില്‍ എത്തുമ്പോള്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

Mohan Raja Nayanthara movies: നയന്‍താരക്കൊപ്പമുള്ള സിനിമയുടെ പ്രധാന ഷെഡ്യൂല്‍ പൂര്‍ത്തിയായതാണ് വിവരം. ഇത്‌ മൂന്നാം തവണയാണ് നയന്‍താരയും മോഹന്‍രാജയും ഒന്നിക്കുന്നത്‌. ഇതിന് മുമ്പ്‌ 'തനി ഒരുവന്‍', 'വേലൈക്കാരന്‍' എന്നീ സിനിമകളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്‌. സത്യദേവ്‌ കഞ്ചര ചിത്രത്തില്‍ മറ്റൊരു സുപ്രധാന വേഷത്തെ അവതരിപ്പിക്കും.

Godfather cast and crew: എസ്‌.തമന്‍ ആണ് സംഗീതം. നിരവ്‌ ഷാ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ്‌ എഡിറ്റിങും നിര്‍വഹിക്കും.

Also Read: 'ആയിഷ'ക്ക്‌ പ്രത്യേകതള്‍ ഏറെ; ഫസ്‌റ്റ്‌ ലുക്ക്‌ പുറത്ത്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.