ETV Bharat / sitara

നന്ദു മഹാദേവ ഇനിയും അനേകര്‍ക്ക് പ്രചോദനമാകും,അമ്മയിലൂടെ - nandu mahadeva's mother

ഒട്ടേറെ ആളുകൾക്ക് പ്രചോദനമായ പോസ്റ്റുകളിലൂടെ ശ്രദ്ധേയമായ ഫെയ്‌സ്ബുക്ക് പേജ് വീണ്ടും സജീവമാകുന്നത് നന്ദുവിന്‍റെ അമ്മയിലൂടെയാണ്.

nandu  nandu mahadeva  നന്ദു മഹാദേവ  നന്ദു മഹാദേവയുടെ അമ്മ  nandu mahadeva's mother  nandu mahadeva facebook page
നന്ദു മഹാദേവ ഇനിയും നമ്മളോട് സംസാരിക്കും; അമ്മയിലൂടെ
author img

By

Published : May 25, 2021, 10:58 PM IST

കാൻസറിനെതിരെ സന്ധിയില്ലാതെ പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങിയ നന്ദു മഹാദേവയുടെ ഫെയ്‌സ്ബുക്ക് പേജ് ഇനിയും നമ്മോട് സംസാരിക്കും. ഒട്ടേറെ ആളുകൾക്ക് പ്രചോദനമായ പോസ്റ്റുകളിലൂടെ ശ്രദ്ധേയമായ പേജ് വീണ്ടും സജീവമാകുന്നത് നന്ദുവിന്‍റെ അമ്മയിലൂടെയാണ്. "പ്രിയപ്പെട്ടവരേ ഞാൻ നന്ദുവിന്‍റെ അമ്മ ആണ്. മോന്‍റെ ഈ പേജിൽ അവന്‍റെ വീഡിയോകൾ അവന്‍റെ പോസ്റ്റുകൾ, അവനുവേണ്ടി പ്രിയപ്പെട്ടവർ എഴുതി ആലപിച്ച കവിതകൾ, വീഡിയോകൾ ഒക്കെ പോസ്റ്റ് ചെയ്യുവാൻ ഇഷ്ടപ്പെടുന്നു. എല്ലാവരും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഉറപ്പായും വിശ്വസിക്കുന്നു. കാരണം ആരും അന്യർ അല്ല ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങൾ ആണ്." നന്ദുവിന്‍റെ അമ്മ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

READ ALSO : 'ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം, പുകയരുത് ജ്വലിക്കണം'; നന്ദുവിനോട് മരണം തോല്‍ക്കുന്നു

നന്ദുവിന്‍റെ അമ്മയുടെ പോസ്റ്റിന് ഞൊടിയിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കോഴിക്കോട് എംവിആർ കാൻസർ സെന്‍ററിൽ ചികിത്സയിലിരിക്കെ മെയ്‌ 15ന് ആണ് നന്ദു ഏവരെയും വിട്ടുപിരിഞ്ഞത്. പുലർച്ചെ 3.30നായിരുന്നു അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയൻ , മഞ്ജു വാര്യർ തുടങ്ങി നിരവധി പ്രമുഖർ നന്ദുവിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. കാന്‍സര്‍ സ്ഥിരീകരിച്ചെന്നറിയുമ്പോള്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് എന്നും പ്രചോദനമായിരുന്നു നന്ദു മഹാദേവ. ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളെയായി രോഗം കാര്‍ന്ന് തിന്നുമ്പോഴും കട്ടിലില്‍ ഒതുങ്ങി കൂടാതെ തന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനം ആകാനുള്ള ശ്രമമായിരുന്നു നന്ദു നടത്തിയിരുന്നത്. നമ്മെ വിട്ടുപോയെങ്കിലും നന്ദുവിന്‍റെ ഓർമകളുമായി അവന്‍റെ അമ്മ ഇനി നമ്മോട് സംസാരിച്ചുകൊണ്ടേയിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.