റിയാലിറ്റി ഷോയിലൂടെ ബിഗ്സ്ക്രീനിലെത്തിയ താരമാണ് നന്ദു ആനന്ദ്. വളരെ പെട്ടെന്ന് സിനിമയിലെത്തിയ നന്ദുവിന്‍റെ ആദ്യ ചിത്രം സാമിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഓട്ടമായിരുന്നു. ചിത്രത്തില്‍ ഒരു കേന്ദ്രകഥാപാത്രമായി നന്ദു തിളങ്ങി. നന്ദുവിന്‍റെ അടുത്ത ചിത്രം ഇപ്പോള്‍ അണിയറയിലൊരുങ്ങുകയാണ്. സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയുമാണ് ആ ചിത്രം.
ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരനായാണ് നന്ദു എത്തുന്നത്. പൃഥ്വിരാജിന്‍റെ സഹോദരനെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച സന്തോഷം നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നന്ദു. പൃഥ്വിരാജിന്‍റെ അനിയനായി അഭിനയിക്കാന്‍ കഴിയുന്നത് തനിക്ക് ഒരേ സമയം അത്ഭുതവും ആത്മവിശ്വാസവും പകരുന്നെന്ന് ഷൂട്ടിങ്ങ് ഇടവേളയില്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ചുകൊണ്ട് നന്ദു കുറിച്ചു. ചോക്ലേറ്റ്, റോബിന്‍ഹുഡ്, സീനിയേഴ്‌സ്, റണ്‍ ബേബി റണ്‍, രാമലീല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ് സച്ചി. ബിജു മേനോന്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ വന്ന അനാര്‍ക്കലി ആയിരുന്നു സച്ചിയുടെ ആദ്യ സംവിധാന സംരംഭം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്സിന്‍റെ ബാനറില്‍ സംവിധായകനായ രഞ്ജിത്, ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">