"ചീനാറിൻ തോട്ടം മുഴുവൻ ചോര മണക്കുന്നേ.." അറബിക്കഥ, കേരളാ കഫേ, സാൽട്ട് ആന്‍റ് പെപ്പർ, പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ പിന്നണി ഗായകനും സംഗീത സംവിധായകനുമായ ബിജിബാലിന്‍റെ പുതിയ ഗാനമാണിത്. പൗരത്വ ഭേദഗതി നിയമത്തെ വിമർശിക്കുകയാണ് ബിജിബാൽ ഈ പുതിയ ഗാനത്തിലൂടെ. ബികെ ഹരിനാരായണന്‍റെ രചനയിൽ പിറന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിജിബാൽ തന്നെയാണ്. ഇന്നത്തെ ഇന്ത്യൻ സമൂഹം നേരിടുന്ന മുഖ്യ വെല്ലുവിളികളായ തൊഴിലില്ലായ്‌മയും അഭയാർഥികളുടെ പ്രശ്‌നങ്ങളും പൊലീസിന്‍റെ അക്രമവും കര്‍ഷക ആത്മഹത്യയും നോട്ട് നിരോധനവും കശ്‌മീരിലെ നിരോധനാജ്ഞയും പാട്ടിൽ പ്രമേയമാകുന്നു.
- " class="align-text-top noRightClick twitterSection" data="">