വീണ്ടും പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റിരിക്കുകയാണ്. എന്നാൽ, പഴയ കാപ്റ്റന്‍റെ തട്ടകത്തിലുള്ളതെല്ലാം പുതിയ പോരാളികളാണ്. 20 മന്ത്രിമാരിൽ 17 പേരും ആദ്യമായാണ് മന്ത്രിക്കുപ്പായമണിയുന്നത്. 15-ാമത് മന്ത്രിസഭയിലേക്കുള്ള പ്രതീക്ഷകൾക്കും അതിനാൽ പുതുമയേറുന്നു.
സമഗ്രമേഖലകളിലും പുതിയ മാറ്റങ്ങൾ ഉണ്ടാവട്ടെയെന്നാണ് മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ പറഞ്ഞത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലെത്തിയ മുഖ്യമന്ത്രിക്ക് ആശംസയറിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് മോഹൻലാൽ പ്രതീക്ഷ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="">
More Read: രണ്ടാമൂഴം ; 'നവകേരള ഗീതാഞ്ജലി'യില്‍ യേശുദാസും റഹ്‌മാനും ചിത്രയുമടങ്ങുന്ന നിര
"പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ, കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ. സ്നേഹാദരങ്ങളോടെ മോഹൻലാൽ," പിണറായിക്കൊപ്പമുള്ള ചിത്രവും സൂപ്പർതാരം ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.