Minnal Murali sequel confirmed : സൂപ്പര്‍ഹീറോ ചിത്രം 'മിന്നല്‍ മുരളി'യുടെ ഓളം വിട്ടുമാറും മുമ്പേ പുതിയ പ്രഖ്യാപനവുമായി നിര്‍മാതാവ് സോഫിയ പോള്‍. 'മിന്നല്‍ മുരളി'യുടെ രണ്ടാം ഭാഗം വരുമെന്ന് അറിയിച്ചിരിക്കുകയാണ് സോഫിയ പോള്‍.
Sophia Paul about Minnal Murali 2 : 'മനസില്‍ എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ല. എന്നിരുന്നാലും മുന്നോട്ടുതന്നെ പോവുകയാണ്.' ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോഫിയ പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Minnal Murali 2 release date : ഒരുപക്ഷേ അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ തന്നെ പുറത്തിറക്കാമെന്ന് ടൊവിനോ തോമസും പറഞ്ഞിരുന്നു. അതേസമയം 'മിന്നല്‍ മുരളി'യുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ഔദ്യോഗിക വെളിപ്പെടുത്തല്‍ ഒന്നും നടത്തിയിട്ടില്ല.
ആദ്യ ഭാഗത്തില്‍ തന്നെ വില്ലന്‍റെ അന്ത്യം കണ്ടതോടെ അടുത്ത ഭാഗത്തില്‍ പുതിയ വില്ലന്‍ പ്രത്യക്ഷപ്പെടുമെന്നാണ് സൂചന. അടുത്ത ന്യൂ ഇയര്‍, ക്രിസ്‌മസ് റിലീസായി ചിത്രം പുറത്തിറങ്ങുമെന്നാണ് വിലയിരുത്തലെങ്കിലും, നെറ്റ്‌ഫ്ലിക്‌സ് ഇതുവരെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
Minnal Express : കഴിഞ്ഞ ദിവസം 'മിന്നല്‍ എക്‌സ്‌പ്രസ്' എന്ന പേരില്‍ സോഫിയ പോള്‍ തന്‍റെ ഫേസ്‌ബുക്ക് പേജില്‍ ഒരു വീഡിയോയും പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇതുവരെ 4,62,519 പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
Minnal Murali villain : ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫെമിന ജോര്‍ജ്, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംവിധായകന്‍ സമീര്‍ താഹിര്‍ ആയിരുന്നു ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിച്ചു. രണ്ടാം ഭാഗത്തിലും ഇതേ ടീം തന്നെ ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Also Read : Prithviraj back out from Barroz | ബറോസില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി ?