ETV Bharat / sitara

ഒടുവില്‍ മിന്നല്‍ ചോദ്യങ്ങളുടെ സൃഷ്‌ടാവിനെ കണ്ടെത്തി.. - Minnal Murali in news

Minnal Murali exam questions: സോഷ്യല്‍ മീഡിയയില്‍ വൈറലായ മിന്നല്‍ ചോദ്യങ്ങളുടെ സൃഷ്‌ടാവിനെ കണ്ടെത്തി. കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗിലെ മെക്കാനിക്കല്‍ വിഭാഗം അസിസ്‌റ്റന്‍റ്‌ പ്രഫസര്‍ ഡോ.കുര്യന്‍ ജോണ്‍ ആണ് താരം.

മിന്നല്‍ ചോദ്യങ്ങളുടെ സൃഷ്‌ടാവിനെ കണ്ടെത്തി  Minnal Murali exam questions  Minnal Murali in news  Minnal questions by Professor Kurian
ഒടുവില്‍ മിന്നല്‍ ചോദ്യങ്ങളുടെ സൃഷ്‌ടാവിനെ കണ്ടെത്തി..
author img

By

Published : Feb 2, 2022, 12:15 PM IST

Minnal Murali in news: പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ മിന്നല്‍ മുരളി റിലീസ്‌ കഴിഞ്ഞും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഏറ്റവും ഒടുവില്‍ മിന്നല്‍ ചോദ്യവുമായി ബന്ധപ്പെട്ടാണ് മിന്നല്‍ മുരളി മാധ്യമശ്രദ്ധ നേടുന്നത്‌.

Minnal Murali exam questions: കോതമംഗലം മാര്‍ അത്തനേഷ്യസ്‌ എഞ്ചിനീയറിംഗ്‌ മൂന്നാം സെമസ്‌റ്റര്‍ പരീക്ഷ പേപ്പറിലാണ് 'മിന്നല്‍ മുരളി' പ്രത്യക്ഷപ്പെട്ടത്‌. മെക്കാനിക്‌സ്‌ ഓഫ്‌ ഫ്ലൂയിഡ്‌സ്‌ എന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിലാണ് മിന്നല്‍ ചോദ്യങ്ങള്‍ എത്തിയത്‌.

സംവിധായകന്‍ ബേസില്‍ ജോസഫ്‌ ആണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്‌. 'ദേശം, കണ്ണാടിക്കല്‍, കുറുക്കന്‍മൂല എല്ലാം ഉണ്ട്‌' -ഇപ്രകാരമാണ് ബേസില്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്‌. ബേസില്‍ ജോസഫ്‌ പങ്കുവച്ചതോടെ മിന്നല്‍ ചോദ്യങ്ങള്‍ വൈറലാവുകയും ചെയ്‌തു. ഇതോടെ ചോദ്യകര്‍ത്താവിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരുന്നു സോഷ്യല്‍ മീഡിയ. ഒടുവില്‍ ചോദ്യകര്‍ത്താവിനെ കണ്ടെത്തുകയും ചെയ്‌തു.

Minnal questions by Professor Kurian: കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗിലെ മെക്കാനിക്കല്‍ വിഭാഗം അസിസ്‌റ്റന്‍റ്‌ പ്രഫസര്‍ ഡോ.കുര്യന്‍ ജോണ്‍ ആണ് ഈ മിന്നല്‍ ചോദ്യങ്ങളുടെ സൃഷ്‌ടാവ്‌. പരീക്ഷാ സമയത്തെ കുട്ടികളുടെ സമ്മര്‍ദം ഒഴിവാക്കാനുള്ള ഇത്തരം പരീക്ഷണങ്ങള്‍ മുമ്പും നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നതെന്ന്‌ പ്രൊഫസര്‍ കുര്യന്‍ പറഞ്ഞു.

എഞ്ചിനീയര്‍ കൂടിയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്‌. ബേസില്‍ ജോസഫ്‌ ഡോ.കുര്യനെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും ചെയ്‌തു.

'സമുദ്രനിരപ്പിലെ സ്ഥലമായ കുറുക്കന്‍മൂലയില്‍ കുളിക്കാന്‍ ചൂടുവെള്ളം തിളപ്പിക്കാന്‍ പോവുകയായിരുന്നു 'മിന്നല്‍ മുരളി'. അപ്പോഴാണ് 100 ഡിഗ്രി സെല്‍ഷ്യസിന് താഴെ വെള്ളം തിളയ്‌ക്കുമെന്ന്‌ അനന്തരവന്‍ ജോസ്‌മോന്‍ പറയുന്നത്‌. എന്നാല്‍ അങ്ങനെ സാധ്യമല്ലെന്ന്‌ 'മിന്നല്‍ മുരളി' വാദിച്ചു..' -ഇപ്രകാരമാണ് ആദ്യം ചോദ്യം തുടങ്ങുന്നത്‌. ഇതിന്‍റെ താഴെ മറ്റ്‌ ഉപചോദ്യങ്ങളുമുണ്ട്‌. രണ്ട്‌ ഭാഗങ്ങളായാണ് ചോദ്യങ്ങള്‍ ഉള്ളത്‌. ഭാഗം എയിലും ബിയിലും 'മിന്നല്‍ മുരളി'യും കുറുക്കന്‍മൂലയും ഷിബുവുമൊക്കെയാണ് താരങ്ങള്‍.

Also Read: പ്രഭാസ്‌- പൂജാ ഹെഗ്‌ഡെ പ്രണയം കാണാന്‍ മാര്‍ച്ച്‌ വരെ കാത്തിരിക്കണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.