ETV Bharat / sitara

മൂന്നാംതവണയും പ്രജേഷ് സെന്‍ സിനിമയില്‍ ജയസൂര്യ നായകനാകുന്നു, നായിക മഞ്ജു വാര്യര്‍ - പ്രജേഷ് സെന്‍ സിനിമകള്‍

സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചതായാണ് വിവരം. യൂണിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രം നിർമിക്കുന്നത്

manju warrier and jayasurya start shooting for prajesh sen upcoming movie  manju warrier and jayasurya  manju warrier and jayasurya news  prajesh sen upcoming movie related news  മൂന്നാംതവണയും പ്രജേഷ് സെന്‍ സിനിമയില്‍ ജയസൂര്യ  മഞ്ജു വാര്യര്‍ ജയസൂര്യ സിനിമ വാര്‍ത്തകള്‍  പ്രജേഷ് സെന്‍ സിനിമകള്‍  ജയസൂര്യ സിനിമ വാര്‍ത്തകള്‍
മഞ്ജു വാര്യര്‍
author img

By

Published : Feb 8, 2021, 6:02 PM IST

വെള്ളം സിനിമയുടെ വിജയത്തിന് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും പുതിയ സിനിമക്കായി വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് പ്രജേഷ് സെന്നിന്‍റെ സംവിധാനത്തില്‍ ജയസൂര്യ നായകനാകാന്‍ പോകുന്നത്. ചിത്രത്തില്‍ ഇത്തവണ നായിക വേഷം കൈകാര്യം ചെയ്യുന്നത് മഞ്ജു വാര്യരാണ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചതായാണ് വിവരം. സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ഒരു ഫോട്ടോ സോഷ്യല്‍മീഡയയില്‍ പ്രചരിക്കുന്നുണ്ട്. ആദ്യമായാണ് മഞ്ജു വാര്യരും ജയസൂര്യയും ഒരു സിനിമക്കായി ഒരുമിക്കാന്‍ പോകുന്നത്. യൂണിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രം നിർമിക്കുന്നത്.

മഞ്ജുവിന്‍റെ സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്‌ത ലളിതം സുന്ദരം, പടവെട്ട്, ചതുര്‍മുഖം, കയറ്റം, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ള മഞ്ജു വാര്യരുടെ മറ്റ് സിനിമകള്‍. കൂടാതെ സൗബിന്‍റെ വെള്ളരിക്കപ്പട്ടണം അടക്കം നിരവധി സിനിമകളും മഞ്ജുവിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്‌ത സണ്ണിയാണ് ജയസൂര്യയുടെ റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ സിനിമ. ജയസൂര്യയുടെ വെള്ളം മാസങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ റിലീസിനെത്തിയ മലയാള സിനിമ കൂടിയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.