ETV Bharat / sitara

മെഗാസ്റ്റാറിന് പ്രിയപ്പെട്ട മകളുടെ പിറന്നാൾ സമ്മാനം, ഏറ്റെടുത്ത് ആരാധകർ - mammootty surumi news latest

മമ്മൂട്ടിയുടെ മകൾ സുറുമി വരച്ച മെഗാസ്റ്റാറിന്‍റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മകളുടെ പിറന്നാൾ സമ്മാനം വാർത്ത  മമ്മൂട്ടി ജന്മദിനം വാർത്ത  മമ്മൂട്ടി 70 ജന്മദിനം വാർത്ത  മെഗാസ്റ്റാർ സപ്‌തതി പുതിയ വാർത്ത  മമ്മൂട്ടി മകൾ സുറുമി ജന്മദിനസമ്മാനം വാർത്ത  father birthday gift mammooty news  mammootty birthday news  mammootty surumi news latest  70th mammootty news
മമ്മൂട്ടി
author img

By

Published : Sep 6, 2021, 9:06 PM IST

മലയാളിക്ക് സെപ്‌തംബർ ഏഴ് ഒരു നിസ്സാര ദിവസമല്ല. ഇന്ത്യൻ സിനിമയുടെ മുഖശ്രീയായ മമ്മൂട്ടിയുടെ 70-ാം പിറന്നാളാണ് നാളെ. മെഗാതാരത്തിന്‍റെ കുടുംബവും ആരാധകരും സുഹൃത്തുക്കളുമെല്ലാം മമ്മൂട്ടിയുടെ സപ്‌തതി ആഘോഷത്തിന്‍റെ ആവേശത്തിലാണ്.

പ്രിയപ്പെട്ട വാപ്പച്ചിക്ക് മകൾ സുറുമി നൽകിയ പിറന്നാൾ സമ്മാനമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. വ്യത്യസ്‌തതയാർന്ന വരകളിലൂടെയും വർണങ്ങളിലൂടെയും മമ്മൂട്ടിയോടുള്ള ഇഷ്‌ടം വെളിപ്പെടുത്തിയിട്ടുള്ള ആരാധകരെപ്പോലെ, സ്വന്തം വാപ്പിച്ചിയെ വരച്ച് പിറന്നാൾ സമ്മാനം ഒരുക്കിയാണ് സുറുമി തന്‍റെ സ്‌നേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Also Read: 'അദ്ദേഹത്തിനൊപ്പം ഉടന്‍ കാസ്റ്റ് ചെയ്യണം' ; മമ്മൂക്കയ്‌ക്കൊപ്പം പോസ് ചെയ്‌ത് നൈല ഉഷ

ഇലകൾക്കും പൂക്കൾക്കുമിടയിൽ തലയുയർത്തിപ്പിടിച്ച്, ചിന്താമഗ്നനായി ഇരിക്കുന്ന മമ്മൂട്ടിയുടെ പോർട്രെയ്റ്റാണ് മകൾ സുറുമി വരച്ചത്. ആരാധകരുടെ ഫാൻസ് പേജുകളിൽ മകൾ വരച്ച മമ്മൂട്ടി ചിത്രം വൈറലായിക്കഴിഞ്ഞു. കുട്ടിക്കാലം മുതൽ വരയിലെ കഴിവ് തെളിയിച്ച സുറുമി ഇതാദ്യമായാണ് വാപ്പച്ചിയുടെ മുഖം ചിത്രവരയിലൂടെ സൃഷ്‌ടിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.