ETV Bharat / sitara

ഏജന്‍റ്‌ സെറ്റില്‍ 'ഭീഷ്‌മ പര്‍വ്വം' വിജയാഘോഷം ; കേക്ക്‌ മുറിച്ച്‌ മമ്മൂട്ടി - Bheeshma Parvam collection

Mammootty celebrates Bheeshma Parvam victory: ഏജന്‍റ്‌ സെറ്റില്‍ 'ഭീഷ്‌മ പര്‍വ്വ'ത്തിന്‍റെ വിജയം ആഘോഷിച്ച്‌ മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും

Mammootty celebrates Bheeshma Parvam victory  Agent location  കേക്ക്‌ മുറിച്ച്‌ മമ്മൂട്ടി  ഏജന്‍റ്‌ സെറ്റില്‍ ഭീഷ്‌മ പര്‍വ്വം വിജയാഘോഷം  Bheeshma Parvam success celebration  Bheeshma Parvam collection  Agent first look
ഏജന്‍റ്‌ സെറ്റില്‍ ഭീഷ്‌മ പര്‍വ്വം വിജയാഘോഷം; കേക്ക്‌ മുറിച്ച്‌ മമ്മൂട്ടി
author img

By

Published : Mar 8, 2022, 8:09 PM IST

Mammootty celebrates Bheeshma Parvam victory മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ഭീഷ്‌മ പര്‍വ്വം' തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. അമല്‍ നീരദ്‌-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. 'ഭീഷ്‌മ പര്‍വ്വ'ത്തിന്‍റെ വിജയം ആഘോഷിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും.

Bheeshma Parvam success celebration: മമ്മൂട്ടിയുടെ ഏറ്റവും പുതിയ തെലുങ്ക്‌ ചിത്രം 'ഏജന്‍റി'ന്‍റെ സെറ്റിലാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിന്‍റെ വിജയാഘോഷം നടന്നത്. ഹൈദരാബാദില്‍ 'ഏജന്‍റി'ന്‍റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണ വേളയിലായിരുന്നു പരിപാടി. കേക്ക്‌ മുറിച്ച്‌ അണിയറപ്രവര്‍ത്തകര്‍ക്ക്‌ മധുരം നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി കേക്ക്‌ മുറിച്ച്‌ അഖില്‍ അക്കിനേനിക്കും സംവിധായകനും നല്‍കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ മമ്മൂട്ടിയും തന്‍റെ ഫേസ്‌ബുക്ക്‌ പേജില്‍ പങ്കുവച്ചിട്ടുണ്ട്‌.

  • " class="align-text-top noRightClick twitterSection" data="">

Also Read: 'ഒന്നില്‍ മാത്രം സ്‌റ്റക്ക്‌ ആകാന്‍ ആഗ്രഹിക്കുന്നില്ല' ; വിജയപരാജയങ്ങള്‍ സിനിമാ തെരഞ്ഞെടുപ്പിനെ ബാധിക്കാറില്ലെന്ന് ആഷിഖ്‌ അബു

Bheeshma Parvam collection: ആദ്യ ദിനം കൊണ്ട്‌ മോഹന്‍ലാലിന്‍റെ 'ലൂസിഫറി'നെ 'ഭീഷ്‌മ പര്‍വ്വം' മറികടന്നതായി തിയേറ്റര്‍ സംഘടന ഫിയോക്‌ വ്യക്തമാക്കിയിരുന്നു. ആദ്യ നാല്‌ ദിനങ്ങള്‍ കൊണ്ട്‌ എട്ട്‌ കോടിക്ക്‌ മുകളില്‍ 'ഭീഷ്‌മ പര്‍വ്വം' ഷെയര്‍ നേടിയെന്നാണ് ഫിയോക്ക്‌ പ്രസിഡന്‍റ്‌ വിജയകുമാര്‍ പറഞ്ഞത്‌. മാര്‍ച്ച്‌ മൂന്നിനാണ് 'ഭീഷ്‌മ പര്‍വ്വം' തിയേറ്ററുകളിലെത്തിയത്‌.

Agent first look: കഴിഞ്ഞ ദിവസം 'ഏജന്‍റി'ലെ മമ്മൂട്ടിയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്‌ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഏജന്‍റ്‌ '. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ് നായകനായെത്തുന്നത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.