ETV Bharat / sitara

മാമാങ്കം നായികക്ക് മാംഗല്യം - പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു

ഓഗസ്റ്റ് ഏഴിനാണ് പ്രാചി തെഹ്ലാന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം

mamangam actress prachi tehlan getting married  മാമാങ്കം നായികക്ക് മാംഗല്യം  പ്രാചി തെഹ്ലാന്‍റെ വിവാഹം  പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു  actress prachi tehlan
മാമാങ്കം നായികക്ക് മാംഗല്യം
author img

By

Published : Aug 2, 2020, 2:18 PM IST

ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലൂടെ മലയാളത്തിലെത്തിയ നോര്‍ത്ത് ഇന്ത്യന്‍ സുന്ദരി പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ പ്രാചിയായിരുന്നു നായിക. ടെലിവിഷന്‍ പരമ്പരകളിലൂടെ സിനിമാ മേഖലയില്‍ എത്തിയ പ്രാചിയുടെ ആദ്യ മലയാള ചിത്രമാണ് മാമാങ്കം. ഓഗസ്റ്റ് ഏഴിനാണ് താരത്തിന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. താരം തന്നയൊണ് വിവാഹിതയാകാന്‍ പോകുന്ന വിവരം പങ്കുവെച്ചത്. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ എല്ലാ വിധ മുന്‍കരുതലുകളോടെയാകും ചടങ്ങുകള്‍ നടക്കുകയെന്ന് നടി വ്യക്തമാക്കി. വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും.

  • " class="align-text-top noRightClick twitterSection" data="">

നിശ്ചയം രാവിലെയും വിവാഹം വൈകിട്ടുമായിരിക്കും നടക്കുക. 50 പേര്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ഡല്‍ഹിയില്‍ വെച്ചാണ് വിവാഹം നടക്കുക. ഓഗസ്റ്റ് മൂന്ന് മുതല്‍ വിവാഹത്തിന്‍റെ ആഘോഷങ്ങള്‍ തുടങ്ങും. ഇന്ത്യന്‍ നെറ്റ്ബോള്‍ ടീം അംഗമായിരുന്നു പ്രാചി. ഒപ്പം ബാസ്ക്കറ്റ് ബോള്‍ താരവുമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.