ആടുജീവിതത്തിലെ നജീബിനെ വെള്ളിത്തിരയിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് മൂന്ന് മാസത്തെ ഇടവേള എടുത്ത് 'ആടുജീവിത'ത്തിനായുള്ള തയ്യാറെടുപ്പിലാണ്. ശരീരഭാരം കുറച്ചതിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന താരത്തിന്‍റെ ചിത്രങ്ങളും വൈറലായിരുന്നു.
ആരാധകർ മാത്രമല്ല, പൃഥ്വിക്ക് ആശംസകളുമായെത്തുന്നത്. "ആടുജീവിത'ത്തിന് എന്‍റെ പ്രാർത്ഥനയും അനുഗ്രഹവും," എന്ന് കുറിച്ചുകൊണ്ട് പൃഥ്വിരാജിന്‍റെ അമ്മ മല്ലിക സുകുമാരനും താരത്തിന് ആശംസകളുമായെത്തിയിരിക്കുകയാണ്. ഒപ്പം താടി നീട്ടി വളർത്തിയ നജീബായി മാറിക്കൊണ്ടിരിക്കുന്ന പൃഥ്വിക്കൊപ്പമുള്ള ചിത്രവും മല്ലിക ഫേസ്‌ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലെസി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്‍റെ മൂന്നാം ഷെഡ്യൂളിന്‍റെ ചിത്രീകരണമാണ് ഇനി തുടങ്ങാനുള്ളത്. കെജിഎ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.