മലയാളത്തിന്റെ രണ്ട് പ്രമുഖ യുവസംവിധായകന്മാർ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥാകൃത്തായി മിഥുൻ മാനുവൽ തോമസ് എത്തുമ്പോൾ ചിത്രത്തിലെ നായകവേഷം ചെയ്യുന്നത് മറ്റാരുമല്ല, കൈതിയിലൂടെ സുപരിചിതനായ അർജുൻ ദാസാണ്. അൻവർ റഷീദിന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ നിർമാണവും മലയാളത്തിന്റെ ഹിറ്റ് സംവിധായകനായ അൻവർ തന്നെയാണ് നിർവഹിക്കുന്നത്.
- — Arjun Das (@iam_arjundas) August 24, 2020 " class="align-text-top noRightClick twitterSection" data="
— Arjun Das (@iam_arjundas) August 24, 2020
">— Arjun Das (@iam_arjundas) August 24, 2020
താൻ എപ്പോഴും ബഹുമാനിക്കുന്ന സംവിധായകനും നിർമാതാവുമായ അൻവർ റഷീദിന്റെ ആദ്യ തമിഴ് ചിത്രത്തിൽ ലീഡ് റോൾ ലഭിച്ചതിന്റെ സന്തോഷവും മിഥുൻ മാനുവൽ തോമസ് തന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏൽപ്പിക്കുന്നതിലെ നന്ദിയും അർജുൻ ദാസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
അൻവർ റഷീദിന്റെ സംവിധാനത്തിൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ ട്രാൻസായിരുന്നു. ആട്, അഞ്ചാം പാതിര ചിത്രങ്ങളുടെ സംവിധായകനായി മലയാളിക്ക് സുപരിചിതനാണ് മിഥുൻ മാനുവൽ തോമസ്. കാർത്തി നായകനായ കൈതിയിലെ പ്രതിനായകവേഷം ഏറെ സ്വീകരിക്കപ്പെട്ടതിന് ശേഷം ദളപതി വിജയ് ചിത്രം മാസ്റ്ററിലും വി.വിഗ്നരാജൻ സംവിധാനം ചെയ്യുന്ന അന്ധകാരത്തിൽ കേന്ദ്രകഥാപാത്രമായും അർജുൻ ദാസ് എത്തുന്നുണ്ട്.