ETV Bharat / sitara

"ഉൾക്കടല്‍" പോലെ ജീവിതം: അഭിനയകലയുടെ പെരുന്തച്ചനില്ലാത്ത എട്ട് വർഷങ്ങൾ

author img

By

Published : Sep 23, 2020, 10:53 PM IST

അഭിനയത്തിന്‍റെ പെരുന്തച്ചന്‍റെ ഓർമകൾക്ക് ഇന്ന് എട്ട് വർഷം.. സ്വഭാവനടനായും പരുക്കൻ കഥാപാത്രങ്ങളിലൂടെയും പ്രതിനായകനായും ഹാസ്യതാരമായും മലയാളിയെ വിസ്‌മയിച്ച നടൻ.

thilakan  സുരേന്ദ്രനാഥ് തിലകൻ  കെ.ജി. ജോർജിന്‍റെ യവനിക  കിരീടം  സ്‌ഫടികം, മിന്നാരം  ഉൾക്കടല്‍ സിനിമ  അഭിനയകലയുടെ പെരുന്തച്ചനില്ലാത്ത എട്ട് വർഷങ്ങൾ  പെരുന്തച്ചൻ  മലയാള സിനിമ നടൻ  thilakan memory day  surendranath thilakan  ulkkadal  malayalam actor death anniversary
അഭിനയകലയുടെ പെരുന്തച്ചനില്ലാത്ത എട്ട് വർഷങ്ങൾ

ഏത് കൊടുങ്കാറ്റിലും ഉലയാതെ, പ്രതിസന്ധികളെയും സംഘടിത ആക്രമണങ്ങളെയും തളരാതെ നേരിട്ട കലാകാരൻ. അഭിനയമെന്ന മഹാസാഗരത്തില്‍ തിലകന്‍റെ പേരിനൊപ്പം ആർത്തലയ്ക്കുന്ന തിരമാലകൾ മാത്രം.

"ഉൾക്കടല്‍" പോലെ ജീവിതം: അഭിനയകലയുടെ പെരുന്തച്ചനില്ലാത്ത എട്ട് വർഷങ്ങൾ

ഒരു നിമിഷാർദ്ധം കൊണ്ട് ഭാവപ്പകർച്ചയുടെ വ്യത്യസ്‌ത തലങ്ങൾ സമ്മാനിക്കുന്ന അഭിനയ സിദ്ധി. പ്രേക്ഷകനെ തന്നിലേക്ക് ആവാഹിക്കുന്ന അസാമാന്യ അഭിനയ പ്രവാഹം. സുരേന്ദ്രനാഥ് തിലകൻ എന്ന പേര് തിലകൻ എന്നാകുമ്പോൾ ഇനിയും അഭിനയിച്ചു തീരാത്ത ആയിരം കഥാപാത്രങ്ങളുടെ ശബ്ദ, ഭാവ സന്നിവേശം. എട്ടു വർഷങ്ങൾ കടന്നുപോയി.. തിലകനില്ലാതെ.

1935 ജൂലൈ 15ന് പി.എസ് കേശവന്‍- ദേവയാനി ദമ്പതികളുടെ മകനായി പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ ജനിച്ചു. മുണ്ടക്കയം സിഎംഎസ് സ്‌കൂള്‍, കോട്ടയം എംഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. അഭിനയത്തോടുള്ള താല്‍പര്യം തുടങ്ങുന്നത് ആറു വയസുള്ളപ്പോൾ, സ്‌കൂൾ- കോളജ് പഠനകാലം അഭിയനത്തെ രാകി മിനുക്കി. 1955ൽ കോളജ് പഠനം ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം മുണ്ടക്കയം കലാസമിതി എന്ന നാടക ട്രൂപ്പിന് രൂപം നൽകി. തിലകന്‍റെ വിപ്ലവഗാനാലാപനം നോട്ടീസില്‍ പ്രത്യേകം പരാമർശിച്ച നാടക അവതരണം. 1966 വരെ കെപിഎസിയില്‍. കൊല്ലം കാളിദാസകലാകേന്ദ്ര, ചങ്ങനാശേരി ഗീത തുടങ്ങിയ നാടകസംഘങ്ങളിലും സജീവം. പി.ജെ ആന്‍റണി രൂപീകരിച്ച നാടകസമിതിയിലെത്തിയ തിലകൻ പിജെയുടെ മരണശേഷം നാടക ട്രൂപ്പ് സ്വന്തമായി ഏറ്റെടുത്ത് നടത്തി. 10,000ത്തോളം നാടക വേദികളില്‍ തിലകസാന്നിധ്യം നിറഞ്ഞുനിന്നു. ഞങ്ങളുടെ മണ്ണാണ് എന്ന നാടകത്തിലൂടെ സംവിധാനരംഗത്തെത്തിയ തിലകൻ 43 നാടകങ്ങൾ സംവിധാനം ചെയ്തു. അതിനിടെയില്‍ സൈനിക സേവനവും. തിരിച്ചെത്തിയ തിലകൻ ആകാശവാണിയില്‍ അടക്കം ഒട്ടേറെ റേഡിയോ നാടകങ്ങൾക്ക് ശബ്‌ദസാന്നിധ്യമായി.

1979ല്‍ പുറത്തിറങ്ങിയ 'ഉള്‍ക്കടല്‍' എന്ന ചലച്ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലേക്കുള്ള ചുവടുവെയ്പ്പായിരുന്നു. തിലകന്‍റെ ആദ്യ സിനിമയായി ഉൾക്കടല്‍ മാറി. കോലങ്ങളിലെ മുഴുക്കുടിയനായ കള്ളുവര്‍ക്കിയും കെ.ജി. ജോർജിന്‍റെ യവനികയിലെ വക്കച്ചനും കാട്ടുകുതിരയിലെ അറുപിശുക്കൻ കൊച്ചുവാവയും തിലകനെ മലയാളിക്ക് സമ്മാനിക്കുകയായിരുന്നു.

സ്‌ഫടികത്തിലെ ചാക്കോമാഷിനെ മലയാളം ഉള്ളിടത്തോളം കാലം മറക്കില്ല. ഭൂമിയുടെ സ്‌പന്ദനം ഗണിതത്തിലാണെന്ന് പറഞ്ഞ ചാക്കോമാഷ് എന്നും നീറുന്ന ഓർമയായി മനസില്‍ തങ്ങി നില്‍ക്കും. തിലകനില്ലെങ്കില്‍ സ്‌ഫടികം എന്ന സിനിമ ഉണ്ടാകില്ലെന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞത് വെറുതെയായിരുന്നില്ല.

കിലുക്കത്തിലെ സാക്ഷാൽ ജസ്റ്റിസ് പിള്ള, മൂന്നാം പക്കത്തിലെ ഭാസിയുടെ മുത്തച്ഛൻ, എംടിയുടെ രചനയില്‍ പുറത്തിറങ്ങിയ പെരുന്തച്ചൻ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ പോൾ പൗലോക്കാരൻ, കിരീടത്തിലെ സേതുമാധവന്‍റെ അച്ഛൻ അച്യുചൻ നായർ അങ്ങനെ, അങ്ങനെ, തിലകൻ അഭിനയിച്ച് ജീവിച്ച കഥാപാത്രങ്ങൾ മനസില്‍ നിന്ന് മായാതെ നില്‍ക്കുകയാണ്. കണ്ണെഴുതി പൊട്ടും തൊട്ട് ചിത്രത്തിലെ നടേശൻ എന്ന കഥാപാത്രം തിലകൻ എത്രമേല്‍ മനോഹരമാക്കിയെന്ന് പ്രേക്ഷകർ അനുഭവിച്ചറിഞ്ഞതാണ്. മയിൽപ്പീലിക്കാവില്‍ അവസാനരംഗം തിലകന്‍റേത് മാത്രമാകുന്നത് അഭിനയത്തെ അനായാസമാക്കുമ്പോഴാണ്.

തെങ്കാശിയില്‍ ഹിജഡകളുടെ തലവനായി തിലകൻ വേഷമിട്ടപ്പോൾ മഹാനടന്‍റെ അസാമാന്യ അഭിനയം പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചു. അവസാന ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഭിന്നശേഷിക്കാരുടെ ജീവിതം പ്രമേയമാക്കിയ അർദ്ധനാരി അദ്ദേഹത്തിന്‍റെ മരണത്തിന് ആഴ്‌ചകൾക്ക് ശേഷമാണ് പുറത്തിറങ്ങിയത്.

ഗാംഭീര്യവും പ്രതിനായക വേഷവും മാത്രമല്ല, നർമം നിറഞ്ഞ വേഷങ്ങൾ കൊണ്ടും തിലകൻ മലയാളിയെ അമ്പരപ്പിച്ചു. ചക്കിക്കൊത്ത ചങ്കരനിലെ രാഘവൻ തമ്പിയും മൂക്കില്ലാരാജ്യത്തിലെ കേശവനും നാടോടിക്കാറ്റിലെ അധോലോക നേതാവ് അനന്തൻ നമ്പ്യാരും തിലകൻ, അഭിനയ ജീവിതത്തിലെ രൂപ, ഭാവ വ്യത്യാസങ്ങൾ കൊണ്ട് സമ്പന്നമാക്കിയ കഥാപാത്രങ്ങളാണ്. മീനത്തിൽ താലികെട്ടും മിന്നാരവും സന്ദേശവും കണ്ടവർ മറക്കില്ല, ആ കഥാപാത്രങ്ങളേയും തിലകനേയും.

കിരീടം, സ്‌ഫടികം, മിന്നാരം, നരസിംഹം, പവിത്രം എന്നി ചിത്രങ്ങളിൽ മോഹൻലാലും തിലകനും ചേർന്ന് അഭിനയിച്ച അച്ഛൻ- മകൻ വേഷങ്ങൾ മലയാളസിനിമയുടെ എവർഗ്രീൻ കോമ്പിനേഷനുകളാണ്.

1982ൽ പുറത്തിറങ്ങിയ യവനിക തിലകന് സമ്മാനിച്ചത് മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്‌കാരം. മൂന്ന് വർഷങ്ങൾക്ക് ശേഷം യാത്രയിലും ആ നേട്ടമാവർത്തിച്ചു. 1990ൽ അജയൻ സംവിധാനം ചെയ്‌ത പെരുന്തച്ചൻ, 1994ലെ സന്താനഗോപാലം, ഗമനം ചിത്രങ്ങളിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം തിലകന് കൈവിട്ടുപോയത് പലതവണ. എങ്കിലും, ഋതുഭേദത്തിലൂടെ ദേശീയ പുരസ്‌കാരപട്ടികയിൽ സഹനടനായി അദ്ദേഹം ഇടം പിടിച്ചു. 2007ലെ ഏകാന്തത്തിനും മരണശേഷം ഉസ്‌താദ് ഹോട്ടലിനും ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പുരസ്‌കാരം. 2009ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു.

അഭിനയം മാത്രമായിരുന്നില്ല, തിലകൻ... സിനിമാ മേഖലയിലെ കൊള്ളരുതായ്‌മകളെ തലയുയർത്തിപ്പിടിച്ച് ഒറ്റക്ക് നേരിട്ടു. 2010ൽ താരസംഘടനയായ അമ്മയുമായി വിവാദം. സിനിമയിൽ അഭിനയിക്കുന്നതിന് തിലകന് വിലക്ക്. ജ്വലിക്കുന്ന സൂര്യഗോളത്തെ മറച്ചുപിടിക്കുന്ന മേഘങ്ങളുടെ ആയുസ്സ് മാത്രമായിരുന്നു അവയെല്ലാം. അഞ്ജലി മേനോന്‍റെ മഞ്ചാടിക്കുരുവിലൂടെയും ഉസ്‌താദ് ഹോട്ടലിലൂടെയും രഞ്ജിത്തിന്‍റെ ഇന്ത്യൻ റുപ്പിയിലൂടെയും തിലകനില്ലാതെ മലയാള സിനിമയില്ലെന്ന് കാലം തെളിയിച്ചു. ഞാന്‍ മാറി നിന്നതുകൊണ്ട് എനിക്കല്ല, പ്രേക്ഷകര്‍ക്കാണ് നഷ്ടമെന്ന് തിലകൻ പറയുമ്പോൾ മലയാള സിനിമ തിലകനിലേക്ക് തിരിച്ചു നടക്കുകയായിരുന്നു.

ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയവേ 2012 സെപ്റ്റംബര്‍ 24ന് തിലകൻ വിടപറഞ്ഞു. കഥയും കഥാപാത്രങ്ങളുമായി സിനിമയ്ക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. പക്ഷേ അതിലേറെ ദൂരം മനസില്‍ മായാത്ത കഥാപാത്രങ്ങളായി തിലകൻ ജീവിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.