ETV Bharat / sitara

'വാര്‍ത്തകള്‍ ഇതുവരെ' തീയേറ്ററുകളില്‍; നാട്ടിന്‍പുറകാഴ്ചകളുമായി ട്രെയിലര്‍ - actor indrens latest news

നവാഗതനായ മനോജ് നായരാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്

'വാര്‍ത്തകള്‍ ഇതുവരെ' തീയേറ്ററുകളില്‍; നാട്ടിന്‍പുറകാഴ്ചകളുമായി ട്രെയിലര്‍
author img

By

Published : Nov 22, 2019, 1:52 PM IST

സിജു വില്‍സണ്‍ കേന്ദ്രകഥാപാത്രമാകുന്ന വാര്‍ത്തകള്‍ ഇതുവരെ പ്രദര്‍ശനം ആരംഭിച്ചു. നവാഗതനായ മനോജ് നായരാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

  • " class="align-text-top noRightClick twitterSection" data="">

ഏറെ നാളുകള്‍ക്ക് ശേഷം നാട്ടിന്‍പുറ കാഴ്ചകള്‍ നിറഞ്ഞ ട്രെയിലര്‍ കാണാന്‍ സാധിച്ചുവെന്നാണ് ട്രെയിലര്‍ കണ്ടശേഷം പ്രേക്ഷകര്‍ പ്രതികരിച്ചത്. അഭിരാമി ഭാര്‍ഗവനെന്ന പുതുമുഖ നടിയാണ് നായിക. വിനയ് ഫോര്‍ട്ട്, ഇന്ദ്രന്‍സ്, നെടുമുടി വേണു, സൈജുകുറുപ്പ്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ലോസണ്‍, പി.എസ്.ജി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എല്‍ദോ ഐസക് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മുമ്പ് ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനം ഹിറ്റായിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.