ETV Bharat / sitara

പുതിയ സിനിമകളുടെ ചിത്രീകരണം നാളെ തുടങ്ങും; എതിർപ്പുമായി നിർമാതാക്കളുടെ സംഘടന - mahesh narayanan

പുതിയ സിനിമകൾ ഉടൻ ആരംഭിക്കില്ലെന്ന നിലപാട് ലംഘിച്ചതിനെതിരെ നിർമാതാക്കളുടെ സംഘടന രംഗത്തെത്തി.

malayalam film  കൊച്ചി  എറണാകുളം കൊറോണ  കൊവിഡ് കേരളം  പുതിയ സിനിമകളുടെ ചിത്രീകരണം  ഫഹദ് ഫാസിൽ  സീ യൂ സൂൺ  മഹേഷ്‌ നാരായണൻ  ആസ്റ്റർ മെഡിസിറ്റി  പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ  നിർമാതാക്കളുടെ സംഘടന  Malayalam new films' shooting  Producers Association  shooting restart kerala  kochi ernakulam  covid films shooting  fahad fazil  mahesh narayanan  see you soon
പുതിയ സിനിമകളുടെ ചിത്രീകരണം നാളെ ആരംഭിക്കും
author img

By

Published : Jun 20, 2020, 1:16 PM IST

Updated : Jun 20, 2020, 1:27 PM IST

എറണാകുളം: പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്നു. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സീ യൂ സൂണി'ന്‍റെ ഷൂട്ടിങ്ങ് നാളെ ആരംഭിക്കും.ആസ്റ്റർ മെഡിസിറ്റിയിലാണ് ചിത്രീകരണം . മഹേഷ്‌ നാരായണനാണ് സംവിധായകന്‍. കൊവിഡ് പശ്ചാത്തലത്തിൽ മലയാള ചലച്ചിത്രങ്ങളുടെ ഷൂട്ടിങ്ങ് നിർത്തിവച്ചിരുന്നു. ഇതിനു ശേഷം ലാൽ, ജീൻ പോൾ ലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന സുനാമിയുടെ ചിത്രീകണം കഴിഞ്ഞ ആഴ്‌ച പുനരാരംഭിച്ചിരുന്നു.

പുതിയ സിനിമകൾ ഉടൻ ആരംഭിക്കില്ലെന്നാണ് ചലച്ചിത്ര സംഘടനകളുടെ നിലപാട്. ഇത് ലംഘിച്ച് പുതിയ സിനിമകളുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെ എതിർത്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. പുതിയ സിനിമകൾ ആരംഭിക്കരുതെന്നും ചലച്ചിത്ര സംഘടനകളുടെ തീരുമാനം ലംഘിക്കുന്നവരുമായി സഹകരിക്കില്ലെന്നും അവർ അറിയിച്ചു. ഇങ്ങനെ നിർമിക്കുന്ന ചിത്രങ്ങൾക്ക് തിയേറ്റർ റിലീസ് നൽകില്ലെന്നും നിർമാതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകി.

Last Updated : Jun 20, 2020, 1:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.