വ്യത്യസ്തമായ അവതരണം കൊണ്ട് സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സ്പോര്‍ട്‌സ് സിനിമകളിലൊന്നായിരുന്നു 1983. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളിലേക്കെത്തിയിട്ട് ആറ് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. നിവിന്‍ പോളി, അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, ശ്രിന്ദ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
- " class="align-text-top noRightClick twitterSection" data="
">
ശ്രിന്ദയുടെ വേഷത്തിലേക്ക് ആദ്യം തെരഞ്ഞെടുത്തത് റിമി ടോമിയെയായിരുന്നു. താരം ആ കഥാപാത്രം നിരസിച്ചതോടെയാണ് സുശീലയെ അവതരിപ്പിക്കാന്‍ ശ്രിന്ദക്ക് അവസരം ലഭിച്ചത്. അതോടെ ആ കഥാപാത്രം താരത്തിന്‍റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയും ചെയ്തു. ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷം പിന്നിടുമ്പോള്‍ സുശീല എന്ന കഥാപാത്രത്തെ വീണ്ടും ഓര്‍ത്തെടുക്കുകയാണ് ശ്രിന്ദ.
രമേശനായി നിവിന്‍ എത്തിയപ്പോള്‍ സുശീലയെന്ന തനി നാട്ടിന്‍പുറത്തുകാരിയായാണ് ശ്രിന്ദ എത്തിയത്. മേക്കപ്പ് കൂടുതലാണോ ചേട്ടായെന്നുള്ള സുശീലയുടെ ചോദ്യം പിന്നീടങ്ങോട് എല്ലാവരും ഏറ്റെടുത്തു. ഓര്‍മകള്‍ പൊടിതട്ടിയെടുത്തുള്ള താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം വൈറലായി കഴിഞ്ഞു. മാളവിക മേനോനുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് ലൈക്കുമായെത്തിയിട്ടുള്ളത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സച്ചിനേയും കപില്‍ദേവിനേയും നെഞ്ചിലേറ്റിയ സാധാരണക്കാരനായ ക്രിക്കറ്റ് പ്രേമിയായാണ് നിവിന്‍ പോളി ചിത്രത്തിലെത്തിയത്. ബോക്‌സോഫീസിലും ചിത്രം വിജയമായിരുന്നു.