കൊല്ലം ശാസ്‌താംകോട്ടയിൽ വിസ്‌മയ എന്ന 24 കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സ്ത്രീധന വിഷയം നവമാധ്യമങ്ങളിൽ സംവാദത്തിന് വിഷയമാകുമ്പോള്‍ സിനിമാതാരങ്ങളടക്കമുള്ളവര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.
'ഇന്ന് നീ നാളെ എന്‍റെ മകള്‍' എന്ന് കുറിച്ചുകൊണ്ട് നടന്‍ ജയറാം വിസ്മയയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നടൻ കാളിദാസ് ജയറാമും വിസ്‌മയയുടെ മരണത്തിൽ പ്രതികരിച്ചു.
- " class="align-text-top noRightClick twitterSection" data="">
വിസ്മയയുടെ മരണത്തിൽ ദുഖമുണ്ടെന്നും അവളുടെ മരണകാരണമാണ് തന്നെ നടുക്കിയതെന്നും കാളിദാസ് പറഞ്ഞു. ഇത്രയും സാക്ഷരതയും അറിവുമുള്ള ചുറ്റുപാടുണ്ടായിട്ടും ഇന്നും സ്ത്രീധനമെന്ന കുറ്റകൃത്യത്തോട് എന്തുകൊണ്ട് ആളുകൾ ബോധവാന്‍മാരാകുന്നില്ലെന്ന ആശങ്ക താരം പങ്കുവച്ചു.
More Read: വിസ്‌മയയുടേത് തൂങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം നിഗമനം
വിസ്മയ തനിക്ക് ഒരു കത്തെഴുതിയിരുന്നുവെന്നും എന്നാൽ മരണം സംഭവിച്ചതിന് ശേഷമാണ് ആ കത്ത് തന്‍റെ പക്കലെത്തിയതെന്നും കാളിദാസ് പറഞ്ഞു. 'മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!' എന്നും കാളിദാസ് ഫേസ്ബുക്ക് പോസ്റ്റിനവസാനം കൂട്ടിച്ചേർത്തു.
- " class="align-text-top noRightClick twitterSection" data="">
പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകി വളർത്തിക്കൊണ്ട് വരണമെന്നും പിള്ളേരെ നൊന്തു പ്രസവിക്കുന്ന സ്‌ത്രീകൾക്കല്ലേ സ്ത്രീധനം തരേണ്ടതെന്നും ജഗതിയുടെ മകൾ പാർവതി ഷോൺ പ്രതികരിച്ചു.
സ്ത്രീധനത്തിന്‍റെ പേരിൽ പീഡനം അനുഭവിക്കുമ്പോൾ ആത്മഹത്യയല്ല തെരഞ്ഞെടുക്കേണ്ടതെന്നും ആ ബന്ധം ഉപേക്ഷിക്കാനുള്ള മനക്കരുത്ത് ആണ് ഉണ്ടാക്കിയെടുക്കേണ്ടതെന്നും നടി സുബി സുരേഷ് പറഞ്ഞു. പെൺകുട്ടികളെ കുരുതി കൊടുക്കുന്ന ഇത്തരമാളുകൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും സുബി കൂട്ടിച്ചേർത്തു.
- " class="align-text-top noRightClick twitterSection" data="">
വീണ നായര്‍ക്കും അശ്വതി തോമസിനുമെതിരെ വിമർശനം; താരങ്ങളുടെ പ്രതികരണം
വിസ്‌മയയ്ക്ക് അനുശോചന സന്ദേശങ്ങൾ നിറയുന്നതിനൊപ്പം വീണ നായർ, ടെലിവിഷൻ താരം അശ്വതി തോമസ് തുടങ്ങിയവർക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ, വിമർശനങ്ങൾക്കും ട്രോളുകൾക്കും താരങ്ങൾ വ്യക്തമായ മറുപടിയും നൽകി.
ഇരുവരും സ്വർണാഭരണങ്ങൾ അണിഞ്ഞുകൊണ്ടുള്ള വിവാഹചിത്രങ്ങളാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്ന് പറയാൻ കഴിയണമെന്ന വീണ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് താരത്തിന്‍റെ വിവാഹചിത്രങ്ങൾ പ്രചരിച്ചത്.
- " class="align-text-top noRightClick twitterSection" data="">
ഇതേ തുടർന്ന് താരം തന്‍റെ പോസ്റ്റ് പിൻവലിച്ചതും ട്രോളുകൾക്ക് കാരണമായി. എന്നാൽ, മുൻപ് ഇതിലും വലിയ ഭീഷണി ഉണ്ടായപ്പോൾ പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്നും തന്‍റെ മകനെ കുറിച്ച് കമന്‍റുകൾ വന്നതോടെയാണ് നീക്കിയതെന്നും വീണ വ്യക്തമാക്കി.
വിവാഹത്തിന് താൻ ധരിച്ച സ്വർണം സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയതാണ്. വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറ് മാസം മുമ്പ് അമ്മയും മരിച്ചു. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്ന് തനിക്കും ആഗ്രഹമുണ്ടായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
എന്നാൽ, വർഷങ്ങൾ കഴിയുന്തോറും ആളുകളുടെ ചിന്താഗതിയിൽ മാറ്റം വരാമെന്നും ഇന്ന് സ്ത്രീധന ദുരാചാരത്തെ പിന്തുണക്കുന്ന ആളല്ല താനെന്നും വീണ വിശദീകരിച്ചു.
താൻ വിവാഹത്തിന് അണിഞ്ഞ സ്വർണാഭരണങ്ങളും സാരിയും, മന്ത്രകോടിയും, കാലില്‍ ഇട്ടിരുന്ന ചെരുപ്പ് വരെയും ഭർത്താവ് വാങ്ങിത്തന്നതാണെന്നും അത് സ്ത്രീധനമല്ലെന്നും നടി അശ്വതി തോമസ് ഫേസ്ബുക്കിലൂടെ വിമർശനങ്ങൾക്ക് മറുപടി നല്‍കി.
- " class="align-text-top noRightClick twitterSection" data="">