ETV Bharat / sitara

ഇത് അതിജീവനത്തിന്‍റെ സിനിമ; 'സീ യു സൂൺ' ട്രെയിലറെത്തി - lock down malayalamfilm

ലോക്ക് ഡൗണിലെ പരിമിതികളിൽ ചിത്രീകരിച്ച സീയു സൂണിന്‍റെ ട്രെയിലർ മണിക്കൂറുകൾക്കകം തന്നെ ഒരുലക്ഷത്തിലധികം കാഴ്‌ചക്കാരെ നേടിക്കഴിഞ്ഞു. ത്രില്ലർ രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്

ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് ത്രില്ലർ  സീ യു സൂൺ  സീ യു സൂൺ സിനിമ  മഹേഷ് നാരായണനും ഫഹദ് ഫാസിലും  റോഷന്‍ മാത്യു  ദര്‍ശന രാജേന്ദ്രന്‍  സീയു സൂണിന്‍റെ ട്രെയിലർ  C u Soon Trailer out  Malayalam film C u Soon  see you soon film  fahad fazil  mahesh narayan  darshana rajendran  lock down malayalamfilm  urulakkandi
സീ യു സൂൺ
author img

By

Published : Aug 25, 2020, 2:14 PM IST

ലോക്ക് ഡൗൺ കാലത്തെ പരിമിതികളിലും നിയന്ത്രണങ്ങളിലും നിന്ന് ആകാംഷയുണർത്തുന്ന ത്രില്ലറുമായാണ് മഹേഷ് നാരായണനും ഫഹദ് ഫാസിലുമെത്തുന്നത്. ഫഹദിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'സീയു സൂണി'ന്‍റെ ട്രെയിലർ പുറത്തുവിട്ടു. പെണ്‍കുട്ടിയുടെ തിരോധാനവും തുടർന്ന് ബന്ധുവിന്‍റെ പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥയിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. ഫഹദ് ഫാസിലിന്‍റെ വീടും ചിത്രത്തിൽ ലൊക്കേഷനാകുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

കൊവിഡ് കാലത്ത് അതിജീവനത്തിന്‍റെ വഴി തേടുന്ന ചലച്ചിത്രപ്രവർത്തകർക്ക് പ്രചോദനമാകുന്ന വിധം മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന സീ യു സൂണിന്‍റെ തിരക്കഥയും എഡിറ്റിങ്ങും വെർച്വൽ ഛായാഗ്രഹണവും സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്. ത്രില്ലർ രംഗങ്ങൾ കോർത്തിണക്കി പുറത്തിറക്കിയ ചിത്രത്തിന്‍റെ ട്രെയിലർ മണിക്കൂറുകൾക്കകം തന്നെ ഒരുലക്ഷത്തിലധികം കാഴ്‌ചക്കാരെ നേടിക്കഴിഞ്ഞു. സെപ്‌തംബർ ഒന്നിന് ആമസോൺ പ്രൈം വീഡിയോയിലൂടെ സീയു സൂൺ പ്രദർശനത്തിനെത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.