ഹരിശങ്കറിന്‍റെ പവിഴമഴക്ക് ശേഷം മഴയും പ്രണയവും കലർന്ന "കാമിനീ..."യുടെ സോങ് ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ കാത്തിരിപ്പിലായിരുന്നു ആരാധകർ. പ്രതീക്ഷിച്ച പോലെ നല്ല ക്ലാസ് പ്രണയഗാനവുമായി അരുൺ മുരളീധരൻ സംഗീതം നൽകി മനു മഞ്ജിത്ത് രചിച്ച 'അനുഗ്രഹീതൻ ആൻ്റണി' യിലെ ഗാനമെത്തി.
- " class="align-text-top noRightClick twitterSection" data="">
സണ്ണി വെയ്ൻ നായകനായെത്തുന്ന ചിത്രത്തിൽ ഗൗരി ജി. കിഷനാണ് നായിക. നവാഗതനായ പ്രിൻസ് ജോയാണ് ചിത്രത്തിന്‍റെ സംവിധായകൻ. തുഷാര്‍ എസ്. നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ ടി. മണിലാലാണ്. സിദ്ദിഖ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, മുത്തുമണി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് അനുഗ്രഹീതന്‍ ആന്‍റണിയിലെ മറ്റ് പ്രധാന താരങ്ങൾ. അനുഗ്രഹീതന്‍ ആന്‍റണിയുടെ ഛായാഗ്രഹണം എസ്. സെല്‍വകുമാറും എഡിറ്റിങ്ങ് അപ്പു ഭട്ടതിരിയുമാണ്. ചിത്രം അടുത്ത വർഷം ജനുവരിയിൽ പ്രദര്‍ശനത്തിനെത്തും.