ETV Bharat / sitara

നടൻ ബാലു വര്‍ഗീസും മോഡൽ എലീനയും വിവാഹിതരാകുന്നു

തന്‍റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് നടിയും മോഡലുമായ എലീന കാതറിനാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

Malayalam actors Balu Varghese and Aileena Catherin  Balu Varghese and Aileena Catherin  Balu Varghese  Aileena Catherin  Balu Varghese marriage  ബാലു വര്‍ഗീസും എലീനയും വിവാഹിതരാകുന്നു  എലീന കാതറിൻ  ബാലു വര്‍ഗീസ്
ബാലു വര്‍ഗീസും എലീനയും വിവാഹിതരാകുന്നു
author img

By

Published : Jan 1, 2020, 3:18 PM IST

യുവനടൻ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരാകുന്നു. ഹണീ ബീ, കിങ് ലയര്‍, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്‌ടനടനായി മാറിയ ബാലുവും റിയാലിറ്റിഷോയിലൂടെ മോഡലിങ്ങിലേക്ക് വന്ന എലീനയും തമ്മിലുള്ള വിവാഹം അടുത്ത മാസമാണ് നടക്കുന്നത്. എലീന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത പങ്കുവെച്ചത്.

"ഞാനെപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു എങ്ങനെയായിരിക്കും തനിക്ക് പ്രൊപോസൽ കിട്ടുന്നതെന്ന്, എന്നാൽ അത് ശരിക്കും നടന്നപ്പോൾ അത് ഞാൻ സ്വപ്‌നം കണ്ടതിൽ നിന്നും വ്യത്യസ്‌തമായിരുന്നു. എനിക്ക് പ്രിയപ്പെട്ട എല്ലാവരുടെയും മുമ്പിൽ വച്ചാണ് അവൻ എന്നോട് ചോദിച്ചത്. ബാലു വർഗീസ്, നീ ഔദ്യോഗികമായി എന്‍റെ ഹൃദയം കവർന്നുവെന്ന് വേണം പറയാൻ. നീയെന്‍റെ ജീവിതത്തിന്‍റെ അനുഗ്രഹമാണ്. നമ്മുടെ ഹാപ്പിലി എവർ ആഫ്‌റ്റർ തുടങ്ങുന്നതിൽ ഇനിയും കാത്തിരിക്കാൻ വയ്യ. ഈ ലോകത്തെ ഏറ്റവും സന്തോഷവതി ഞാനാണ്," ഇന്‍സ്റ്റാഗ്രാമിലൂടെ എലീന തന്‍റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് പറഞ്ഞു. ഈ വർഷം പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗര്‍ണമിയും ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മിസ് സൗത്ത് ഇന്ത്യയിലും മിസ് ഗ്ലാം വേള്‍ഡിലും എലീന മികച്ച പ്രകടനം നടത്തിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.