മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതം വെള്ളിത്തിരയിൽ എത്തുന്നു. തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന 'മേജറി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന മേജറിൽ യുവനടൻ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്‌ണനെ അവതരിപ്പിക്കുന്നത്.
-
Happy to present the first look of #Major!! Wishing you a very happy birthday @AdiviSesh. I'm sure Major will go down as one of your best performances. Good luck and happiness always! 😊 pic.twitter.com/q5BLRj8ewn
— Mahesh Babu (@urstrulyMahesh) December 17, 2020 " class="align-text-top noRightClick twitterSection" data="
">Happy to present the first look of #Major!! Wishing you a very happy birthday @AdiviSesh. I'm sure Major will go down as one of your best performances. Good luck and happiness always! 😊 pic.twitter.com/q5BLRj8ewn
— Mahesh Babu (@urstrulyMahesh) December 17, 2020Happy to present the first look of #Major!! Wishing you a very happy birthday @AdiviSesh. I'm sure Major will go down as one of your best performances. Good luck and happiness always! 😊 pic.twitter.com/q5BLRj8ewn
— Mahesh Babu (@urstrulyMahesh) December 17, 2020
തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്‍റെ നിർമാണ കമ്പനിയായ ജി മഹേഷ് ബാബു എന്‍റർടെയ്‌ൻമെന്‍റും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റിൽ ആരംഭിച്ച മേജറിന്‍റെ ചിത്രീകരണം ഏകദേശം 70 ശതമാനം പൂർത്തിയായിട്ടുണ്ട്. ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി, സെയ് മഞ്ജരേക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
2008 നവംബർ 26നാണ് സന്ദീപ് ഉണ്ണികൃഷ്‌ണൻ കൊല്ലപ്പെടുന്നത്. മുംബൈ ഭീകരാക്രമണത്തിൽ 14 സിവിലിയന്മാരെയാണ് ധീരനായ സൈനികൻ മേജർ ഉണ്ണികൃഷ്ണന്‍ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഒരു സൈനികനെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. കോഴിക്കോട് ചെറുവണ്ണൂരിൽ ജനിച്ച സന്ദീപ് ഉണ്ണികൃഷ്ണൻ ബെംഗളൂരുവിലായിരുന്നു താമസം.
മുൻപ് ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍ 06നെ അഭിനന്ദിച്ച് മേജർ ഉണ്ണികൃഷ്ണന്‍റെ അമ്മ രംഗത്തെത്തിയതും വീരസൈനികന്‍റെ അമ്മയെ ടൊവിനോ വീട്ടിൽ പോയി സന്ദർശിച്ചതും വലിയ വാർത്തയായിരുന്നു.