തമിഴ് നടൻ വിശാലിനെതിരെ നല്‍കിയ ഹർജിയില്‍ പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന് തിരിച്ചടി. താനെപ്പോഴും നീതിവ്യവസ്ഥയിൽ വിശ്വസിച്ചിരുന്നെന്നും തനിക്കും തന്‍റെ ചക്ര എന്ന സിനിമയ്‌ക്കും എതിരെയുള്ള വ്യാജ കേസിൽ ലൈക്ക നിർമാണ കമ്പനിക്ക് കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയെന്നും വിശാൽ ട്വിറ്ററിൽ പറഞ്ഞു.
വിശാലിനെതിരായ ഹർജിയിൽ ലൈക്കക്ക് പിഴ
വിശാൽ 30.05 കോടി രൂപ പലിശ സഹിതം നൽകണമെന്നായിരുന്നു ലൈക്ക പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടത്. 2016ൽ മരുദു എന്ന ചിത്രത്തിന് വേണ്ടി വിശാൽ അൻപുചെഴിയനിൽ നിന്ന് കടം വാങ്ങിയ 21.29 കോടി രൂപ കൊടുത്തുതീർത്തത് ലൈക്ക പ്രൊഡക്ഷൻസായിരുന്നു. 30 ശതമാനം പലിശയുൾപ്പെടെ ഈ തുക അടക്കാനായിരുന്നു ലൈക്കയും വിശാലും തമ്മിലുണ്ടായിരുന്ന വ്യവസ്ഥ.
-
Always believed that Justice will Prevail & Truth will Triumph,
— Vishal (@VishalKOfficial) August 18, 2021 " class="align-text-top noRightClick twitterSection" data="
The False Case against me & #Chakra Movie filed by LYCA has been dismissed by the Hon High Court of Madras today & hav ordered them to pay a penalty of Rs 5 lacs for foisting a false case & harassing me
">Always believed that Justice will Prevail & Truth will Triumph,
— Vishal (@VishalKOfficial) August 18, 2021
The False Case against me & #Chakra Movie filed by LYCA has been dismissed by the Hon High Court of Madras today & hav ordered them to pay a penalty of Rs 5 lacs for foisting a false case & harassing meAlways believed that Justice will Prevail & Truth will Triumph,
— Vishal (@VishalKOfficial) August 18, 2021
The False Case against me & #Chakra Movie filed by LYCA has been dismissed by the Hon High Court of Madras today & hav ordered them to pay a penalty of Rs 5 lacs for foisting a false case & harassing me
More Read: വിശാൽ- ശ്രദ്ധ ശ്രീനാഥ് ചിത്രം 'ചക്ര' ഫെബ്രുവരിയിൽ തിയേറ്ററുകളിൽ
എന്നാൽ, തുപ്പരിവാളൻ 2 റിലീസ് വൈകിയതോടെ വിശാലിന് പണം മടക്കി നൽകാനായില്ല. ഇതേ തുടർന്ന്, 30.05 കോടി രൂപയും പലിശയും ലൈക്ക പ്രൊഡക്ഷന് അടക്കണമെന്നാണ് നിർമാണ കമ്പനി ഹർജിയിൽ ആവശ്യപ്പെട്ടത്.
കൂടാതെ, കേസിന്‍റെ അന്തിമ വിധി വരുന്നതുവരെ വിശാൽ ചക്ര എന്ന ചിത്രത്തിന്‍റെ വരുമാനത്തിന്‍റെ 50 ശതമാനം കമ്പനിക്ക് നൽകണമെന്നും ലൈക്ക ആവശ്യപ്പെട്ടു. ഇരുകൂട്ടരുടെയും വാദം കേട്ട മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജയചന്ദ്രൻ ലൈക്കക്ക് അഞ്ച് കോടി രൂപ പിഴ ചുമത്തുകയായിരുന്നു.